യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R വേഗം

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R -ന്റെ വേഗം. ജൂലായ് മാസം വിപണിയില്‍ വന്ന പുതിയ ബിഎംഡബ്ല്യു G310 R യുവരാജ് സിംഗ് സ്വന്തമാക്കി. ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് വില്‍ക്കുന്ന ഏറ്റവും ചെറിയ ബൈക്കാണിത്. 2.99 ലക്ഷം രൂപയാണ് ബൈക്കിന് വില.

യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R വേഗം

ഇന്ത്യയില്‍ ടിവിഎസുമായി സഹകരിച്ച് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന G310R, അപാച്ചെ RR310 -മായാണ് ഘടകങ്ങള്‍ പങ്കിടുന്നത്. അതേസമയം ടിവിഎസ് അപാച്ചെ RR310 ഫെയേര്‍ഡ് ബൈക്കും ബിഎംഡബ്ല്യു G310 R നെയ്ക്കഡ് ബൈക്കുമാണെന്ന വ്യത്യാസം മാത്രം.

യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R വേഗം

ബിഎംഡബ്ല്യു G310 R വാങ്ങുന്ന ആദ്യ സെലിബ്രിറ്റിയാണ് യുവരാജ് സിംഗ്. ബിഎംഡബ്ല്യു മോട്ടോറാഡാണ് താരം ബൈക്ക് വാങ്ങിയ കാര്യം പുറത്തുവിട്ടത്. മോഡിഫൈ ചെയ്ത കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു M3, ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ബിഎംഡബ്ല്യു X6 M തുടങ്ങിയ വാഹനങ്ങള്‍ക്കൊപ്പം ബിഎംഡബ്ല്യു G310 R ഉം ഇനി യുവരാജിന്റെ ഗരാജില്‍ നിറഞ്ഞുനില്‍ക്കും. ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിശേഷങ്ങളിലേക്ക് —

യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R വേഗം

ബിഎംഡബ്ല്യു G310 R

ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്. പതിവു മോട്ടോറാഡ് ശൈലി ഒരുങ്ങുന്ന നെയ്ക്കഡ് മോഡലാണ് G310 R. 41 mm അപ്‌സൈഡ് ഡൗണ്‍ മുന്‍ ഫോര്‍ക്കുകള്‍, 17 ഇഞ്ച് അഞ്ചു സ്‌പോക്ക് കാസ്റ്റ് അലൂമിനിയം വീലുകള്‍, അലൂമിനിയം സ്വിംഗ്ആം എന്നിവ ബൈക്കിന്റെ പ്രത്യേകതകളാണ്.

Most Read: നിസാന്‍ മൈക്ര വളര്‍ന്നു, വലുതായി - കഴിയുമോ മാരുതി ബലെനോയ്ക്ക് ഭീഷണി മുഴുക്കാന്‍?

യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R വേഗം

നിരയില്‍ മുതിര്‍ന്ന ബിഎംഡബ്ല്യു S1000 R -ന്റെ പ്രഭാവം G310 R -ല്‍ തെളിഞ്ഞു കിടപ്പുണ്ട്. 140 mm, 131 mm എന്നിങ്ങനെയാണ് മുന്‍ പിന്‍ സസ്‌പെന്‍ഷനുകളിലെ ട്രാവല്‍. 110/70 R17 ടയറുകള്‍ മുന്നിലും 150/60 R17 ടയറുകള്‍ പിന്നിലും ബൈക്കില്‍ ഒരുങ്ങുന്നു.

യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R വേഗം

300 mm ഡിസ്‌ക് മുന്നില്‍ ബ്രേക്കിംഗ് നിര്‍വഹിക്കുമ്പോള്‍ 200 mm ഡിസ്‌ക്കിനാണ് പിന്നില്‍ ബ്രേക്കിംഗ് ചുമതല. ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഭാരം 158.5 കിലോ. സ്‌റ്റൈല്‍ HP, കോസ്മിക് ബ്ലാക്, റേസിംഗ് റെഡ് എന്നീ നിറങ്ങളാണ് ബൈക്കില്‍ ലഭ്യമാവുക.

യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R വേഗം

ബിഎംഡബ്ല്യു G310 GS

ബിഎംഡബ്ല്യു നിരയില്‍ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്. G310 R -ലുള്ള എഞ്ചിന്‍ തന്നെയാണ് G310 GS -ലും. അഡ്വഞ്ചര്‍ ബൈക്കുകളില്‍ കണ്ടുവരുന്ന ബീക്ക് ഫെന്‍ഡറും എഞ്ചിന് സംരക്ഷണമേകുന്ന ബാഷ് ബ്ലേറ്റും ഉയര്‍ത്തിയ എക്‌സ്‌ഹോസ്റ്റ് സംവിധാനവും മോഡലിന്റെ പ്രധാന വിശേഷങ്ങളാണ്.

യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R വേഗം

പിറകില്‍ പ്രത്യേക ലഗ്ഗേജ് റാക്കും കമ്പനി നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ ഓപ്ഷനല്‍ ആക്‌സസറിയായി ടോപ് ബോക്‌സ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കാം. 110/80, 150/70 ടയറുകളാണ് ബൈക്കിന് മുന്നിലും പിന്നിലും.

Most Read: ചുമ്മാ ഇരുന്നാല്‍ മാത്രം മതി, ബാക്കിയെല്ലാം ഈ ബൈക്ക് നോക്കിക്കോളും — പുതുചരിത്രമെഴുതി ബിഎംഡബ്ല്യു

യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R വേഗം

19 ഇഞ്ചാണ് മുന്‍ വീലിന്റെ വലുപ്പം. പിന്‍ വീലിന് 17 ഇഞ്ചും വലുപ്പമുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm. 169.5 കിലോ ഭാരം ബിഎംഡബ്ല്യു G310 GS രേഖപ്പെടുത്തും. റേസിംഗ് റെഡ്, പേള്‍ വൈറ്റ് മെറ്റാലിക്, കോസ്മിക് ബ്ലാക് നിറശൈലികള്‍ മോഡലില്‍ ലഭ്യമാണ്.

യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R വേഗം

ഇരു ബൈക്കുകളിലുമുള്ള 313 സിസി റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. 145 കിലോമീറ്ററാണ് G310 R -ന്റെ പരമാവധി വേഗം.

യുവരാജ് സിംഗിന് ഇനി ബിഎംഡബ്ല്യു G310 R വേഗം

ഭാരം കൂടുതലുള്ളതിനാല്‍ G310 GS -ന് വേഗത ഒരല്‍പം കുറയും. 30 മുതല്‍ 35 കിലോമീറ്റര്‍ മൈലേജ് ബൈക്കുകള്‍ കാഴ്ചവെക്കുമെന്നാണ് വിവരം. വിപണിയില്‍ കെടിഎം 390 ഡ്യൂക്കാണ് ബിഎംഡബ്ല്യു G310 R -ന്റെ മുഖ്യഎതിരാളി.

More from DriveSpark

Article Published On: Thursday, September 13, 2018, 11:11 [IST]
English summary
Yuvraj Singh’s Latest Ride Is A BMW G 310 R. Read in Malayalam.
കൂടുതല്‍... #ഓട്ടോ കൗതുകം #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X