യുവരാജിന്റെ കസ്റ്റം മോട്ടോര്‍സൈക്കില്‍ ഇന്ത്യ ബൈക്ക് വീക്ക്
അറിയപ്പെടുന്നൊരു മോട്ടോര്‍സൈക്കിള്‍ ഭ്രാന്തനാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്. വരാനിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ അവതരിപ്പിക്കാനായി ഇദ്ദേഹം ഒരു കിടിലന്‍ ബൈക്ക് തയ്യാറാക്കിയിട്ടുണ്ട്.
ഫെബ്രുവരി 20നും 21നുമായാണ് ഇന്ത്യ ബൈക്ക് വീക്ക് നടക്കുക.
ഓട്ടോലോഗ് ഡിസൈന്‍ മോഡിഫൈ ചെയ്തു നല്‍കിയ ഒരു ബൈക്കാണ് യുവരാജ് ഇന്ത്യ ബൈക്ക് വീക്കില്‍ അവതരിപ്പിക്കുക. 'യുവികാന്‍ എക്‌സ്12' എന്നാണ് ഈ കസ്റ്റം ബൈക്കിന് പേര് നല്‍കിയിരിക്കുന്നത്.

ഒരു കെടിഎം ബൈക്കിനെയാണ് മോഡിഫൈ ചെയ്ത് 'യുവികാന്‍ എക്‌സ്12' ആക്കി മാറ്റിയിരിക്കുന്നത്. ഈ വാഹനത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ഓട്ടോലോഗ് ഡിസൈര്‍ ഇപ്പോള്‍ പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ല.
ഓട്ടോലോഗ് ഡിസൈനിന്റെ ഒരു പവലിയന്‍ ഇന്ത്യ ബൈക്ക് വീക്കില്‍ പ്രവര്‍ത്തിക്കുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കമ്പനിയുടെ മറ്റ് ഉല്‍പന്നങ്ങള്‍ ഈ പവലിയനില്‍ പ്രദര്‍ശിപ്പിച്ചേക്കും.
ഗോവയിലെ വാഗത്തോര്‍ ബീച്ചില്‍ തന്നെയാണ് ഇത്തവണയും ഇന്ത്യ ബൈക്ക് വീക്ക് നടക്കുന്നത്.


Click it and Unblock the Notifications








