ഫുഡ് വിറ്റ് കോടികള്‍ വാരി, സൂപ്പര്‍ കാറുകള്‍ കൊണ്ട് ഗരാജ് നിറയ്ക്കുന്നു! സൊമാറ്റോ മുതലാളിയുടെ പുതിയ കാർ ഇതാണ്

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലിന് നല്ല സമയമാണ്. അദ്ദേഹത്തിന്‍െ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ ഓഹരി വില മാനം മുട്ടെ ഉയര്‍ന്നതോടെ ഗോയല്‍ ബില്യണയര്‍ ക്ലബിലും അംഗത്വം നേടി. സാമ്പത്തികമായി മെച്ചപ്പെട്ടതോടെ ഗോയല്‍ തന്റെ ഗരാജും വലുതാക്കുകയാണ്. അടുത്തിടെ പുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാങ്ങിയ ദീപീന്ദര്‍ പുതുതായി ഒരു സൂപ്പര്‍ കാര്‍ കൂടി ഗരാജില്‍ എത്തിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ചാണ് അദ്ദേഹത്തിന്റെ ആഡംബര വാഹനങ്ങളുടെ നിരയിലെ പുത്തന്‍ അംഗം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത്. കോടീശ്വരന്‍ പുതുതായി വാങ്ങിയ കാര്‍ ഏതാണെന്നും അതിന്റെ സവിശേഷതകളും ചുവടെ വായിക്കാം.

സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ അടുത്തിടെ തന്റെ ശേഖരത്തിലേക്ക് ചേര്‍ത്ത പുതിയ സൂപ്പര്‍കാറാണ് ബെന്റ്‌ലി കോണ്ടിനെന്റല്‍ GT സ്പീഡ്. ഫെറാറി റോമ, പോര്‍ഷ 911 ടര്‍ബോ S, ലംബോര്‍ഗിനി ഉറുസ് എന്നിവയുള്‍പ്പെടെ ഗോയലിന്റെ ആഡംബര കാര്‍ നിരയിലലേക്ക് ചേരുന്ന ഏറ്റവും പുതിയ േമാഡലാണ് ഐക്കണിക് ടൂ ഡോര്‍ ബെന്റ്‌ലി കോണ്ടിനെന്റല്‍ GT. മഞ്ഞ നിറത്തിലുള്ള ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി സ്പീഡ് ആണ് ഗോയല്‍ വാങ്ങിയിരിക്കുന്നത്.

zomato ceo bentley continental gt speed

ഏകദേശം 6.5 കോടി രൂപയാണ് ഈ കാറിന് വില വരുന്നത്. കാര്‍ ക്രേസി ഇന്ത്യയാണ് ദീപീന്ദര്‍ ഗോയലിന്റെ പുത്തന്‍ ബെന്റ്‌ലി സൂപ്പര്‍ കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കാറിന്റെ മുന്നിലും പിന്നിലും നിന്നും എടുത്ത ചിത്രങ്ങള്‍ ബെന്റ്‌ലി കോണ്ടിനെന്റല്‍ GT സ്പീഡിന്റെ അതുല്യമായ മൊണാക്കോ യെല്ലോ ഷേഡും ഗ്ലോസ് ബ്ലാക്ക് 21 ഇഞ്ച് അലോയ് വീലുകളും എടുത്തുകാണിക്കുന്നു.

ഇതിന്റെ W12 എഞ്ചിനാണ് ഫെന്‍ഡറുകളിലെ സ്പീഡ് ബാഡ്ജ് സൂചിപ്പിക്കുന്നത്. ഈ പവര്‍പ്ലാന്റിന്റെ ഉത്പാദനം നിര്‍ത്തുമെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. 12 സിലിണ്ടറുകളുള്ള കൈകൊണ്ട് നിര്‍മ്മിച്ചതും ബെന്റ്ലി നിരയിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ എഞ്ചിനുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. 2026-ഓടെ പ്ലഗ്-ഇന്‍ ഹൈബ്രിഡുകളോ ഫുള്‍ ഇലക്ട്രിക്കോ ആകാന്‍ കമ്പനി ആഗ്രഹിക്കുന്നതിനാലാണ് W12 എഞ്ചിന്‍ പിന്‍വലിക്കാന്‍ ബെന്റ്ലി തീരുമാനിച്ചത്. 2030-ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ ലൈനപ്പാണ് ബെന്റ്‌ലിയുടെ മനസ്സിലുള്ളത്.

zomato ceo bentley continental gt speed

6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഡബ്ല്യു12 എഞ്ചിന്‍ 650 bhp പവറും 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 8-സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. കാറിന്റെ AWD സംവിധാനം നാല് ചക്രങ്ങളിലേക്കും തുല്യമായി പവര്‍ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. ബെന്റ്ലിയുടെ അഭിപ്രായത്തില്‍ ഇത് 3.5 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലാമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 315 കിലോമീറ്ററാണ് പരമാവധി വേഗത

ബെന്റ്ലി വാങ്ങുന്നതിന് മുമ്പ് ഗോയല്‍ ഏകദേശം 4.59 കോടി രൂപയ്ക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB12 സ്വന്തമാക്കിയിരുന്നു. സാറ്റിന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റേസിംഗ് ഗ്രീന്‍ ഫിനിഷുള്ള ഈ കാറിന് 680 PS പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മെര്‍സിഡീസ് ബെന്‍സ് 4.0-ലിറ്റര്‍ V8 എഞ്ചിനാണ് കരുത്തേകുന്നത്.

zomato ceo bentley continental gt speed

ഇന്ത്യയില്‍ 3.76 കോടി രൂപ വിലയുള്ള റോസ്സോ കോര്‍സ റെഡ് നിറത്തിലുള്ള ഫെറാറി റോമയും ഗോയലിന്റെ ഗരാജിലുണ്ട്. 620 bhp കരുത്തില്‍ 769 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന കൈകൊണ്ട് നിര്‍മ്മിച്ച 3.9 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഫെറാറി റോമയിലുള്ളത്.

പോര്‍ഷ 911 ടര്‍ബോ S ആണ് ഗോയലിന്റെ ഗരാജിലുള്ള മറ്റൊരു ശ്രദ്ധേയമായ കാര്‍. 3.3 കോടി രൂപ മുടക്കിയാണ് സൊമാറ്റോ മുതലാണി ഫെറാറി റോമ സ്വന്തമാക്കിയത്. 640 bhp പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3.8 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഫ്‌ലാറ്റ് സിക്സ് എഞ്ചിനാണ് ഈ സൂപ്പര്‍കാറിന്റെ ഹൃദയം. വെറും 2.5 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും.

450 bhp പവറും 530 Nm ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഫ്‌ലാറ്റ്-സിക്സ് എഞ്ചിന്‍ ഘടിപ്പിച്ച ഗാര്‍ഡ്സ് റെഡ് നിറത്തിലുള്ള പോര്‍ഷ 911 കരേര ആയിരുന്നു ഗോയലിന്റെ ആദ്യ സ്പോര്‍ട്സ് കാര്‍. ആദ്യത്തെ പോര്‍ഷയ്ക്കൊപ്പം വാങ്ങിയ ഒരു ലംബോര്‍ഗിനി ഉറുസും അദ്ദേഹത്തിന്റെ പക്കലുണ്ട്. ബ്ലാക്ക് ഫിനിഷുള്ള ഈ സൂപ്പര്‍എസ്‌യുവിക്ക് 650 bhp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് കരുത്തേകുന്നത്.

ബിഎംഡബ്ല്യു M8 കോംപറ്റീഷനാണ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ആഡംബര കാര്‍. ഏകദേശം ഏകദേശം 2.44 കോടി രൂപ മുടക്കി വാങ്ങിയ ഈ കാര്‍ ഐല്‍ ഓഫ് മാന്‍ ഗ്രീന്‍ ഷെയ്ഡിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 625 bhp പവറും 750 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ശക്തമായ 4.4-ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഈ ജര്‍മന്‍ കാറിന്റെ ഹൃദയം.

ഈ വിപുലമായ ശേഖരം കാണുമ്പോള്‍ ഉയര്‍ന്ന പെര്‍ഫോമന്‍സുള്ള കാറുകളോടാണ് ദീപീന്ദര്‍ ഗോയലിന് പ്രിയമെന്ന് നമുക്ക് എളുപ്പം മനസ്സിലാക്കാം. ഇവ ഓരോന്നിനും അതിന്റേതായ സവിശേഷതകളും കരുത്തുറ്റ എഞ്ചിനുകളുമുണ്ട്. പുതിയ ബെന്റ്‌ലി കോണ്ടിനെന്റല്‍ GT സ്വന്തമാക്കിയതോടെ ആഡംബരവും പെര്‍ഫോമന്‍സും നോക്കി കാര്‍ വാങ്ങുന്ന കോടീശ്വരനാണ് താനെന്ന് വീണ്ടും തെളിയിക്കുകയാണ് ഗോയല്‍.

More from DriveSpark

Article Published On: Friday, August 2, 2024, 14:33 [IST]
English summary
Zomato ceo deepinder goyal buys bentley continental gt speed worth rs 6 5 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X