ജനങ്ങളുടെ വയറ് നിറയുമ്പോള്‍ ഇങ്ങേരുടെ ഗരാജും നിറയുന്നു! 5 കോടിയുടെ ലംബോര്‍ഗിനി വാങ്ങി ഫുഡ് ഡെലിവറി ഭീമന്‍
കോവിഡ് കാലത്തിന് ശേഷം ഏറ്റവും കൂടുതല്‍ മെച്ചമുണ്ടായ സംരംഭങ്ങളില്‍ ഒന്നാണ് ഫുഡ് ഡെലിവറി ആപ്പുകള്‍. ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ ഫുഡ് ഡെലിവറി ആപ്പുകളില്‍ ഒന്നാണ് സൊമാറ്റോ. 2008-ല്‍ ആരംഭിച്ച ഈ കമ്പനി കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ വമ്പന്‍ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. സൊമാറ്റോയെ ഇന്ന് കാണുന്ന ലെവലില്‍ വളര്‍ത്തിയെടുത്തതിന് പിന്നിലെ 'തല'കളില്‍ ഒന്നാണ് ദീപീന്ദര്‍ ഗോയല്‍ (Deepinder Goyal). സൊമാറ്റോയുടെ സ്ഥാപകരിലൊരാളായ ദീപീന്ദര്‍ ഗോയല്‍ നിലവില്‍ സൊമാറ്റോയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമാണ്. വ്യത്യസ്തമായ ചിന്തകളും ബിസിനസ് നിക്ഷേപങ്ങളും കാരണം പലപ്പോഴും അദ്ദേഹം തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്.
ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് കോടീശ്വരനായി മാറിയ ദീപിന്ദര്‍ ഗോയലിന്റെ വീട്ടിലേക്ക് ഏറ്റവും കൂടുതലായി ഡെലിവര്‍ ചെയ്യപ്പെടുന്നത് കാറുകളാണ്. വാഹനപ്രേമിയായ ദീപീന്ദര്‍ ഗോയലിന് ഇതിനോടകം തന്നെ സൂപ്പര്‍ എക്‌സ്‌പെന്‍സീവായ കാറുകളുടെ ഒരു ശ്രേണി തന്നെയുണ്ട്. കൃത്യമായ ഇടവേളകളില്‍ രാജ്യത്തെ ഏറ്റവും എക്‌സ്‌ക്ലൂസീവ് സൂപ്പര്‍കാറുകളില്‍ ഒന്ന് അദ്ദേഹം സ്വന്തമാക്കുന്നു.

പോര്‍ഷ 911 ടര്‍ബോ S, ഫെറാറി റോമ, ലംബോര്‍ഗിനി ഉറുസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB12 സ്‌പോര്‍ട്‌സ് കാര്‍ എന്നിവയടങ്ങുന്ന ഗോയലിന്റെ ഗരാജിലേക്ക് ഒരു പുത്തന്‍ അംഗം കൂടി എത്തിയിരിക്കുകയാണ്. ദീപീന്ദര്‍ ഗോയല്‍ അടുത്തിടെ തന്റെ ഗാരേജില്‍ ഏകദേശം 5 കോടി വിലയുള്ള ഒരു പുതിയ ലംബോര്‍ഗിനി ഹുറാക്കന്‍ സ്റ്റെറാറ്റോ ചേര്‍ത്തു.
അടുത്തിടെ ഓട്ടോമൊബിലി ആര്‍ഡന്റ് ആണ് ദീപീന്ദര്‍ ഗോയല്‍ പുതിയ ലംബോര്‍ഗിനി ഹുറാക്കന്‍ സ്റ്റെറാറ്റോ വാങ്ങിയതായി കാണിക്കുന്ന ഒരു പോസ്റ്റ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. ഗോയലിന്റെ പുതിയ സൂപ്പര്‍കാര്‍ ഡിഎല്‍എഫ് കാമേലിയാസ് ആഡംബര അപ്പാര്‍ട്ട്‌മെന്റിന്റെ പ്രധാന കവാടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. ലംബോര്‍ഗിനി ഹുറാക്കന്‍ സ്റ്റെറാറ്റോ ഒരു സാധാരണ ഹുറാക്കന്‍ അല്ല. ഇത് ഹുറാക്കനിന്റെ ഹാര്‍ഡ്കോര്‍, ഓഫ്-റോഡ് ഫോക്കസ്ഡ് പതിപ്പാണിത്.

ലോകത്ത് ലംബോര്‍ഗിനി ഹുറാക്കന്‍ സ്റ്റെറാറ്റോയുടെ 1,499 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ. ഈ സൂപ്പര്‍കാര്‍ ഓഫ് റോഡിന് അനുയോജ്യമാക്കുന്നതിനായി ബ്രാന്‍ഡ് മുന്‍വശത്തെയും പിന്‍വശത്തും ട്രാക്ക് യഥാക്രമം 30 മില്ലിമീറ്ററും 34 മില്ലിമീറ്ററും വര്‍ധിപ്പിച്ചിട്ടുണ്ട്. കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 44 മില്ലിമീറ്ററായി വര്‍ധിപ്പിച്ചതിനാല്‍ കൂടുതല്‍ സസ്‌പെന്‍ഷന്‍ ട്രാവല്‍ സാധ്യമാക്കുന്നു.
അലുമിനിയം ഫ്രണ്ട് അണ്ടര്‍ബോഡി, ശക്തിപ്പെടുത്തിയ സില്‍സ്, റൂഫ് മൗണ്ടഡ് എയര്‍ ഇന്‍ടേക്കുകള്‍ എന്നിവയാണ് കാറിന്റെ മറ്റ് സവിശേഷതയാണ്. ഫ്രണ്ട് ബമ്പറില്‍ രണ്ട് എല്‍ഇഡി ഓക്സിലറി ലൈറ്റുകള്‍, റഗ്ഡ് ഫെന്‍ഡര്‍ ഫ്‌ലെയറുകള്‍, പുതുക്കിയ ഡിഫ്യൂസര്‍, കട്ടിയുള്ള സൈഡ് സ്‌കര്‍ട്ടുകള്‍ എന്നിവയും ഇതിലുണ്ട്. സൊമാറ്റോ മുതലാളിയുടെ ഹുറാക്കന്‍ സ്റ്റെറാറ്റോ ബ്ലൂ ആസ്‌ട്രേയസ് നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.

ഈ ഡീപ്പ് ബ്ലൂ നിറത്തിന് പുറമെ ഡാര്‍ക്ക് ഷാംപെയ്ന്‍ ഗോള്‍ഡ് മള്‍ട്ടി സ്‌പോക്ക് 20 ഇഞ്ച് അലോയ് വീലുകളും തിരഞ്ഞെടുത്തിട്ടുണ്ട്. കാറിന്റെ എക്‌സ്റ്റീരിയറില്‍ അധികം കാര്‍ബണ്‍ ഫൈബര്‍ ദൃശ്യമാകുന്നില്ല. പകരം ഹുറാക്കന്‍ സ്റ്റെറാറ്റോയുടെ പരുക്കന്‍ ലുക്ക് കൂട്ടുന്നതിനായി മാറ്റ് ബ്ലാക്ക് ഘടകങ്ങള്‍ നല്‍കിയിരിക്കുന്നു. ദീപീന്ദര്‍ ഗോയലിനെറ പുത്തന്‍ കാറിന്റെ ഇന്റീരിയര്‍ ഓള്‍ ബ്ലാക്ക് തീമിലാണ് വരുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
ലംബോര്‍ഗിനി ഹുറാക്കന്‍ സ്റ്റെറ്റാറ്റോയ്ക്കും കരുത്ത് പകരുന്നത് അതേ 5.2 നാച്ചുറലി ആസ്പിറേറ്റഡ് V10 പെട്രോള്‍ എഞ്ചിനാണ്. ഈ മോട്ടോര്‍ 610 PS പവറും 560 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്ന 7-സ്പീഡ് ഡ്യുവല്‍-ക്ലാച്ച് ട്രാന്‍സ്മിഷനുമായി ഇത് ഇണചേരുന്നു. ഹുറാക്കന്‍ സ്റ്റെറാറ്റോയില്‍ റിയര്‍ മെക്കാനിക്കല്‍ സെല്‍ഫ്-ലോക്കിംഗ് ഡിഫറന്‍ഷ്യലും ലംബോര്‍ഗിനി സജ്ജീകരിച്ചിരിക്കുന്നു.
ദീപീന്ദര്‍ ഗോയലിന് വിലയേറിയതും അപൂര്‍വവുമായ കാറുകളോട്ാണ് ഇഷ്ടക്കൂടുതലെന്ന് അദ്ദേഹത്തിന്റെ ഗരാജ് കാണുമ്പോള്‍ നമുക്ക് മനസ്സിലാകും. പുതുതായി വാങ്ങിയ ലംബോര്‍ഗിനി ഹുറാക്കന്‍ സ്‌റ്റെറാറ്റോ അദ്ദേഹത്തിന്റെ ഗരാജിന്റെ പുതിയ തിലകക്കുറിയായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമായി 1,499 ലംബോര്‍ഗിനി ഹുറാക്കന്‍ സ്‌റ്റെറാറ്റോ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നാതിനാല്‍ തന്നെ ഇത് സ്വന്തമാക്കുന്നതിനായി നല്ല മത്സരം തന്നെ ദീപീന്ദര്‍ നടത്തിയിട്ടുണ്ടാകണം. ഏതായാലും സൊമാറ്റോ മുതലാളിയുടെ വാഹനപ്രേമം എടുത്തുകാണിക്കുന്നതാണ് ഈ പര്‍ച്ചേസ്.


Click it and Unblock the Notifications








