പെട്രോള്‍ വേണ്ട, 'ഹോഴ്‌സ് പവര്‍' ആയിക്കോട്ടെ! കുതിരപ്പുറത്തെ സെമാറ്റോ ഡെലിവറിയുടെ ഞെട്ടിക്കുന്ന കാരണമറിയാം

കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ സ്വാധീനം മലയാളികള്‍ക്കിടയല്‍ കുറവായിരുന്നു. എന്നാല്‍ കോവിഡ് മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം ഓണ്‍ലൈനായി ഫുഡ് ഓര്‍ഡര്‍ ചെയ്ത് വരുത്തുന്ന സംസ്‌കാരം മലയാളികള്‍ക്കിടയിലും കൂടി വന്നു. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും ടീഷര്‍ട്ട് ധരിച്ച് ടൂവീലറുകളില്‍ പായുന്ന ചെറുപ്പക്കാരെ കാണാം.

പഠനത്തിന്റെയും ജോലിയുടെയും കൂടെ അധിക വരുമാനത്തിനായി ഡെലിറി ഏജന്റുകളായി ജോലി ചെയ്യുന്ന ഒത്തിരി ആളുകളുണ്ട്. നിരവധി പെണ്‍കുട്ടികളും ഈ രംഗത്തേക്ക് കടന്ന് വരുന്നുണ്ട്. ചെലവ് കുറഞ്ഞ യാത്രമാര്‍ഗമായതിനാല്‍ ഇരുചക്ര വാഹനങ്ങളാണ് ഫുഡ് ഡെലിവറി ആപ്പുകള്‍ക്കായി ജോലി ചെയ്യുന്നവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ചില ഹൈ-എന്‍ഡ് ബൈക്കുകളില്‍ ഡെലിവറി ജോലിക്കായി കൊണ്ടുവന്ന് വാര്‍ത്തകളില്‍ ഇടംനേടിയവരും നിരവധിയാണ്. അത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യാറുണ്ട്.

zomato delivery boy delivers food on horse

എന്നാല്‍ ഇപ്പോള്‍ അതിലും വ്യത്യസ്തമായ മാര്‍ഗത്തിലുള്ള ഫുഡ് ഡെലിവറിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. ഒരു സൊമാറ്റോ ജീവനക്കാരന്‍ കുതിരപ്പുറത്ത് തന്റെ ഓര്‍ഡര്‍ ഡെലിവറി ചെയ്യാന്‍ പോകുന്ന വീഡിയോ ആണത്. തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നാണ് ഈ അത്യപൂര്‍വ കാഴ്ച. സാധാരണയായി പെട്രോള്‍ സ്‌കൂട്ടര്‍, ബൈക്കുകള്‍ എന്നിവക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്നവരെ കാണാറുണ്ട്.

എന്നാല്‍ ഇവിടെ ഒരാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഗതാഗത മാര്‍ഗം ജോലിക്കായി ഉപയോഗിക്കുന്നത് കണ്ടാണ് നെറ്റിസണ്‍സ് ഞെട്ടിയത്. കഥയിലെ ട്വിസ്റ്റ് എന്താണെന്ന് വെച്ചാല്‍ ചെലവ് കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയല്ല യുവാവ് കുതിരപ്പുറത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ പോയത്. ഈ 'വൈറല്‍ ഡെലിവറിക്ക്' പിന്നിലെ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. ട്രക്ക് ഡ്രൈവര്‍മാരുടെ സമരം കാരണം നഗരത്തില്‍ ഇന്ധനക്ഷാമം അനുഭവപ്പെട്ടതാണ് സാമ്പ്രദായികമല്ലാത്ത ഗതാഗത മാര്‍ഗം സ്വീകരിക്കാന്‍ യുവാവിനെ നിര്‍ബന്ധിതനാക്കിയത്.

zomato delivery boy delivers food on horse

അടുത്തിടെ റോഡപകടങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷ നല്‍കുന്നതിന് ക്രിമിനല്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയിരിക്കുകയാണ് അധികാരികള്‍. ഹിറ്റ് ആന്‍ഡ് റണ്‍ കോസുകളില്‍ വരുത്തുന്ന പുതിയ പരിഷ്‌കാരങ്ങള്‍ക്ക് എതിരെയാണ് രാജ്യത്തെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. ട്രക്ക് ഡ്രൈവര്‍മാരുടെ പണിമുടക്ക് കാരണം രാജ്യത്തെ ചരക്ക് നീക്കം സ്തംഭിച്ച സ്ഥിതിയാണ്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോളിനും ഡീസലിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

ഹൈദരാബാദിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ധനം ലഭ്യമായ ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ മണിക്കൂറുകള്‍ നീളുന്ന വരിയാണ് അനുഭവപ്പെടുന്നത്. ഇവിടെ ഹൈദരാബാദ് സ്വദേശി മൂന്ന് മണിക്കൂറോളം പമ്പില്‍ കാത്തുനിന്നിട്ടും പെട്രോള്‍ കിട്ടിയില്ല. ഇതേത്തുടര്‍ന്നാണ് സമയത്ത് ഡെലിവറി നല്‍കാന്‍ 'ഹോഴ്‌സ് പവര്‍' തെരഞ്ഞെടുക്കാന്‍ തയാറായത്. ഡെലിവറി ബാഗും ചുമലിലിട്ട് ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള കുതിറപ്പുറിയായിരുന്നു യുവാവിന്റെ സഞ്ചാരം.

ഏതായാലും സൊമാറ്റോ ജീവനക്കാരന്റെ പ്രവര്‍ത്തി കണ്ട് അത്ഭുതം കൂറുകയാണ് നെറ്റിസണ്‍സ്. ഉദ്യമം വ്യത്യസ്തമാണെങ്കിലും പരിസ്ഥിതിയെ സംരക്ഷിക്കുമെന്നതിനാല്‍ നിരവധി പേര്‍ അദ്ദേഹത്തിന് കൈയ്യടി നല്‍കി. ഇന്ന് നമ്മുടെ നാട്ടില്‍ കുതിരകളെ വളരെ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. കുതിരയെ തെളിയിക്കാന്‍ മികച്ച പരിശീലനവും ആവശ്യമാണ്. ഇവിടെ സൊമാറ്റോ ജീവനക്കാരന് കുതിരസവാരി വശമുണ്ടോ എന്ന കാര്യവും വ്യക്തമല്ല.

തിരക്കേറിയ നിരത്തുകളില്‍ കുതിരസവാരി നടത്തുന്നതിന് പ്രായോഗികമായ വെല്ലുവിളികളും നേരിടേണ്ടതായി വരും. മലിനീകരണം കുറക്കുന്നതിനായി ഫോസില്‍ ഇന്ധന ഉപയോഗം കുറക്കാനും ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് സര്‍ക്കാറുകള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ലാസ്റ്റ് മൈല്‍ ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങള്‍ പരിസ്ഥിതി സൗഹൃദ ഡെലിവറികള്‍ക്കായി ഇവികള്‍ തെരഞ്ഞെടുത്ത് തുടങ്ങിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഹൈദരാബാദിലെ ഡെലിവറി ഏജന്റ് സംഭവം വേറെ ലെവലാക്കിയത്. ഇത് ബ്രാന്‍ഡില്‍ നിന്നുള്ള ഒരു മാര്‍ക്കറ്റിംഗ് ഗിമ്മിക്ക് ആയിരിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി നേരിട്ട പ്രശ്‌നത്തിന് യുവാവ് കണ്ടുപിടിച്ച താല്‍ക്കാലിക പരിഹാരം ഏതായാലും നിരവധിയാളുകളുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. ഹൈദരാബാദില്‍ നിന്നുള്ള കുതിരപ്പുറത്തുള്ള ഫുഡ് ഡെലിവറിയെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Wednesday, January 3, 2024, 17:30 [IST]
English summary
Zomato delivery agent delivers food on horse due to fuel shortage video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X