സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തില്‍ മാത്രമല്ല ട്രാഫിക്കിലും പഠിക്കാം; ഡെലിവറി ബോയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ദാരിദ്രത്തോട് പടവെട്ടി ജീവിതത്തില്‍ വിജയിച്ച വ്യക്തികളുടെ കഥ എന്നും ദശലക്ഷങ്ങള്‍ക്ക് പ്രചോദനമാണ്. മധ്യപ്രദേശിലെ ചമ്പല്‍ എന്ന ഗ്രാമത്തില്‍ നിന്ന് ഡല്‍ഹിയിലെത്തി കഷ്ടപ്പാടുകളോട് പൊരുതി ഒടുക്കം ഐപിഎസ് ഓഫീസറായ മനോജ് കുമാര്‍ ശര്‍മയുടെ കഥ അത്തരത്തില്‍ ഒന്നാണ്. ഐപിഎസ് ഓഫീസറുടെ കഥ കഴിഞ്ഞ വര്‍ഷം വിധു വിനോദ് ചോപ്ര '12-ത്ത് ഫെയില്‍' എന്ന പേരില്‍ സിനിമയാക്കിയിരുന്നു.
തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായ സിനിമ പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയിരുന്നു. തന്റെയും കുടുംബത്തിന്റെയും പട്ടിണി മാറ്റാനായി ഫേ്ലാര്‍ മില്ലില്‍ ജോലി ചെയ്യുന്നതോടൊപ്പം രാവും പകലും കഷ്ടപ്പെടുന്നത് മനോജ് കുമാര്‍ ശര്‍മ സിവില്‍ സര്‍വീസ് നേടിയെടുത്തത്. ഇദ്ദേഹത്തെ പോലെ തന്നെ കൂലിപ്പണിയെടുത്ത് ജീവിക്കുന്നതിനിടയിലും തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി പഠനത്തില്‍ മുഴുകുന്ന ഒത്തിരി പേരെ നമുക്ക് കാണാം.

അത്തരത്തില്‍ ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കുള്ള പരീക്ഷകള്‍ നടത്തുന്നത് യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) ആണെന്ന് നമുക്കറിയാം. സിവല്‍ സര്‍വീസ് പരീക്ഷയടക്കം നടത്തുന്നത് യുപിഎസ്സിയാണ്. രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായി യുപിഎസ്സി ടെസ്റ്റുകള്‍ കണക്കാക്കപ്പെടുന്നു. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുമ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് വിജയിക്കുന്നത്.
യുപിഎസ്സി പരീക്ഷകളില്‍ വിജയിക്കാന്‍ അത്രയും വിപുലമായ തയാറെടുപ്പുകള്‍ ഓരോരുത്തരും നടത്തുമ്പോള്‍ തന്റെ ജോലിത്തിരക്കിനിടയില്‍ അതിനായി സമയം കണ്ടെത്തുന്ന ഒരു സൊമാറ്റോ ഡെലിവറി ബോയ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സംസാര വിഷയം. ആയുഷ് സംഘി എന്ന 'എക്‌സ്' അക്കൗണ്ടിലാണ് സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഈ വീഡിയോ കണ്ടാല്‍, കഷ്ടപ്പെട്ട് പഠിക്കാന്‍ നിങ്ങള്‍ക്ക് മറ്റൊരു പ്രചോദനം ആവശ്യമില്ലെന്ന് ഞാന്‍ കരുതുന്നു' എന്ന അടിക്കുറിപ്പ് നല്‍കിയാണ് എക്‌സ് ഉപയോക്താവ് വീഡിയോ ഷെയര്‍ ചെയ്തത്.

ട്രാഫിക്കിന്റെ നടുവില്‍ വെച്ചാണ് മൊബൈലില്‍ വീഡിയോ കണ്ട് സൊമാറ്റോ ഡെലിവറി ഏജന്റ് പഠിക്കുന്നതെന്നതാണ് ഇവിടെ വ്യത്യസ്തമായിരിക്കുന്നത്. ട്രാഫിക്കില്‍ വാഹനങ്ങള്‍ 'ഗ്രീന്‍' സിഗ്‌നല്‍ കാത്ത് കിടക്കുമ്പോള്‍ മൊബൈലില്‍ യുപിഎസ്‌സി പരീക്ഷകളുമായി ബന്ധപ്പെട്ട വീഡിയോ കാണുകയായിരുന്നു യുവാവ്. മാര്‍ച്ച് 29-ന് പോസ്റ്റ് ചെയ്ത വീഡിയോ 71,000-ലധികം കാഴ്ചക്കാരെ നേടി. 2,000-ത്തോളം പേര്‍ വീഡിയോക്ക് ലൈക്കടിച്ചിട്ടുണ്ട്. യുവാവിനെ അഭിനന്ദിച്ചുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്‌സ്.
യുപിഎസ്‌സി പരീക്ഷ പാസാകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജോലിക്കിടയില്‍ പോലും പഠിക്കാന്‍ സമയം കണ്ടെത്തുന്ന സൊമാറ്റോ ഡെലിവറി ബോയിയുടെ കഠിനാധ്വാനത്തെ പുകഴ്ത്തുകയാണ് നെറ്റിസണ്‍സ്. അര്‍പ്പണബോധവും സമര്‍പ്പണവും കൊണ്ട് എല്ലാം സാധ്യമാണ്. ഭാവിയില്‍ അദ്ദേഹം ഒരു മികച്ച വ്യക്തിയായിരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ഒരു എക്‌സ് ഉപയോക്താവ് കമന്റ് ബോക്‌സില്‍ കുറിച്ചു. 'നിങ്ങള്‍ക്ക് നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍, നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനോ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനോ കഴിയും' മറ്റൊരാള്‍ എഴുതി.

നിരവധി ആളുകള്‍ സൊമാറ്റോ ഡെലിവറി ബോയിയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ ആശങ്ക പ്രകടിപ്പിക്കുന്ന ചിലരുമുണ്ട്. 'സംഭവം വളരെ പ്രചോദനകരമാണെങ്കിലും ഇത് വളരെ അപകടകരമാണ്. ഏകാഗ്രതയോടെ വാഹനമോടിക്കുമ്പോള്‍ പോലും റോഡുകള്‍ ഇക്കാലത്ത് സുരക്ഷിതമല്ല. ഉപഭോക്താക്കളുമായി സംസാരിച്ചും പഠിച്ചും എങ്ങനെ ഡ്രൈവ് ചെയ്യാം? ഇത് ചെയ്യരുത്'-ഇതായിരുന്നു ഒരാളുടെ കമന്റ്.
ഇത്തരത്തില്‍ ചിലയാളുകളും യുവാവിന്റെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചത്. പലപ്പോഴും ഇത്തരത്തിലുള്ള ഡെലിവറി കമ്പനി ജീവനക്കാര്‍ ഹെഡ്‌സെറ്റ്‌ചെവിയില്‍ തിരുകി പാട്ടുകേള്‍ക്കുകയോ മറ്റോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ ജോലിത്തിരക്കിനിടയിലും സര്‍ക്കാര്‍ ജോലി എന്ന തന്റെ ലക്ഷ്യം നേടാനായി ഒട്ടും സമയം പാഴാക്കാതെ പഠിക്കുന്ന സൊമാറ്റോ ഡെലിവറി ബോയ പലര്‍ക്കും പ്രചോദനമാണ്.
മറ്റുള്ളവരെ പോലെ കോച്ചിംഗിന് പോകാനും ചിട്ടയായ രീതിയില്‍ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരുപക്ഷേ ഈ യുവാവിന്റെ കുടുംബത്തിന്റെ സാമ്പത്തിക നില അനുവദിക്കുന്നുണ്ടാകില്ല. ഏതായാലും ഇത്തരം പഠിക്കുന്നത് കൈയ്യടി അര്‍ഹിക്കുന്നുണ്ടെങ്കിലും വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ തെറ്റുന്ന ഒരു കാര്യവും ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇവിടെ സൊമാറ്റോ ഡെലിവറി ബോയിയുടെ പ്രവര്‍ത്തിയെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








