ഫുഡ് ഡെലിവറി ചെയ്യാൻ ഓഫ്റോഡിങ്ങ് നടത്തി യുവാവ്! സോഷ്യൽ മീഡിയയിൽ കൈയ്യടി, വീഡിയോ കാണാം

സൊമാറ്റോ സംവിധാനം അറിയാത്തവരായി ആരും തന്നെ കാണില്ല, ഏത് സമയത്തും എവിടേയും നിങ്ങൾക്ക് പ്രിയപ്പെട്ട ഭക്ഷണം എത്തിക്കുന്നതിൽ അവർ മിടുക്കരാണ്. എത്ര കഷ്ടപ്പെട്ടിട്ട് ആണെങ്കിലും നിങ്ങളുടെ ഭക്ഷണം നിങ്ങൾക്ക് വേണ്ടി ഡെലിവറി ചെയ്യാൻ മനസുളളവരാണ് ഓരോ ഡെലിവറി ഏജൻ്റുമാരും. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഈ വീഡിയോ. വീഡിയോയിൽ അദ്ദേഹം വളരെ മോശം റോഡിൽ തൻ്റെ കമ്മ്യൂട്ടർ ബൈക്കിൽ ഓഫ്-റോഡ് ചെയ്ത് ഭക്ഷണം എത്തിക്കുകയാണ്. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഫാറ്റ്ബിക്കർ വൈഭവ് എന്ന വ്യക്തിയാണ് പങ്കുവച്ചിരിക്കുന്നത്.

നിറയെ പാറകളും കല്ലുകളും നിറഞ്ഞ വഴിയിലൂടെ സൊമാറ്റോ ഡെലിവറി ഏജൻ്റ് ഭക്ഷണം ഡെലിവറി ചെയ്യുന്നത് കണ്ട് സോഷ്യൽ മീഡിയ അമ്പരന്നിരിക്കുകയാണ്. ഇത്രയും സമർപ്പിതനായ ഒരു ഡെലിവറി ഏജൻ്റിനെ തങ്ങൾ കണ്ടിട്ടില്ലെന്നാണ് പലരും കമൻ്റ് ചെയ്തിരിക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുള്ള ഡെലിവറികൾ ചെയ്യാൻ ഈ ഡെലിവറി ഏജൻ്റുമാർക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ലെന്നും ചിലർ കമൻ്റുകളിൽ അഭിപ്രായപ്പെടുന്നു.

സൊമാറ്റോയുടെ ഉടമസ്ഥനായി തലപ്പത്തിരിക്കുന്ന ആള്‍ തന്നെ ഏറ്റവും താഴെത്തട്ടിലുള്ള ജോലിക്കാരനെപ്പോലെ ഒരു ദിവസം പണിയെടുക്കാൻ ഇറങ്ങിയ വീഡിയോ വൈറലായിരുന്നു. സൊമാറ്റോയുടെ ഡെലിവറി ഏജൻ്റായി ഭാര്യക്കൊപ്പം ഇറങ്ങിയ ദീപീന്ദർ ഗോയൽ സൊമാറ്റോ ഡെലിവറി ബോയ്‌സിനൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. പക്ഷേ ഇവരാരും തങ്ങളുടെ മുതലാളിയെ തിരിച്ചറിഞ്ഞില്ലെന്നതാണ് രസകരമായ കാര്യം.

എന്നാൽ ഭക്ഷണ വിതരണത്തിനായി ദീപീന്ദര്‍ ഗുഡ് ഗാവിലെ ഒരു മാളിൽ എത്തിയ സംഭവമാണ് ഏറെ ചർച്ചയായി മാറിയിരുന്നു. മാളിൽ ഭക്ഷണം ഡെലിവറി ചെയ്യാൻ വേഷംമാറിയെത്തിയ സൊമാറ്റോ സിഇഒയെ സെക്യൂരിറ്റി ജീവനക്കാർ മാളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും പിൻവാതിലിൽ കൂടി കയറാൻ ആവശ്യപ്പെട്ടെന്നുമാണ് ഗോയൽ പറയുന്നത്. ലിഫ്റ്റ് അല്ലെങ്കിൽ എക്‌സലേറ്റർ ഉപയോഗിക്കേണ്ട എന്നും സ്റ്റെപ് വഴി കയറാമെന്നും പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


ചിത്രങ്ങളും വീഡിയോകളും തൻ്റെ അനുഭവവും വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ദീപീന്ദർ ഗോയൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയ ചർച്ചയായത്. ഒരു മാളിൽ നിന്ന് ഓർഡർ എടുക്കുമ്പോൾ തന്നോട് മോശമായി പെരുമാറിയതെങ്ങനെയെന്ന് കാണിക്കുന്ന വീഡിയോ ദീപീന്ദർ ഷെയർ ചെയ്‌തിട്ടുമുണ്ട്. ഗുരുഗ്രാമിലെ ആംബിയൻസ് മാളിലെ ഹൽദിറാമിൽ നിന്നായിരുന്നു പിക്കപ്പ്. തൻ്റെ ട്രയംഫ് സ്‌ക്രാംബ്ലർ 400X ഓടിച്ചുകൊണ്ട് ഗോയൽ തൻ്റെ ഭാര്യ ഗ്രെസിയ മുനോസിനൊപ്പം മാളിലെത്തുകയായിരുന്നു.

പക്ഷേ പ്രവേശന കവാടത്തിൽ സെക്യൂരിറ്റി ഗാർഡ് അദ്ദേഹത്തെ തടയുകയും പിൻവാതിലിൽ കൂടി കയറാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഇതിവൃത്തം. ജീവനക്കാർക്കും ഡെലിവറി പങ്കാളികൾക്കുമായി മാളിൽ പ്രത്യേക ലിഫ്റ്റ് ഉണ്ടോയെന്ന് അദ്ദേഹം വീണ്ടും പരിശോധിച്ചുവെങ്കിലും അങ്ങനെയൊന്ന് കണ്ടെത്താനായതുമില്ല. മറ്റ് ഡെലവറി ജീവനക്കാരെ പോലെ ഗോയലും മൂന്നാം നിലയിലേക്ക് പടികൾ കയറുന്നതും വീഡിയോയിൽ കാണാമായിരുന്നു.

മൂന്നാം നിലയിൽ സ്റ്റെപ്പ് കയറി എത്തിയപ്പോൾ നേരിടേണ്ടി വന്നത് അതിലും ദയനീയമായ കാര്യമായിരുന്നു. ഡെലിവറി ബോയിമാര്‍ക്ക് മാളിൽ പ്രവേശിക്കാൻ അനുവാദമില്ല. ഓർഡറുകൾ സ്വീകരിക്കാൻ സ്റ്റെപ്പിൽ കാത്തിരിക്കണം. ഫുഡ് ഓർഡർ എടുക്കാൻ കാത്തിരിക്കുന്ന മറ്റ് ഡെലിവറി ബോയ്‌സിനൊപ്പം നിലത്തിരുന്ന് അവരുമായി സംസാരിക്കുന്ന ദീപീന്ദര്‍ ഗോയലിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളുടെ പ്രവാഹമായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 9, 2024, 12:20 [IST]
English summary
Zomato guy offroading the bike for food delivery video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X