പാട്ടു പാടി കറങ്ങി നടക്കാൻ ഒരു കോടിയുടെ റേഞ്ച് റോവർ വെലാർ, പ്രശസ്ത ഗായകനെ മനസിലായോ
ഇന്ത്യയിലെ ആസാമിൽ നിന്നുള്ള പ്രശസ്ത ഗായകനായ സുബീൻ ഗാർഗ് തൻ്റെ ഗാരേജിലേക്ക് ഒരു റേഞ്ച് റോവർ വെലാർ ചേർത്തിരിക്കുകയാണ്. തൻ്റെ കരിയറിലെ ഉയർച്ചയും വാഹനപ്രേമവും ആണ് ഇതിലൂടെ എടുത്ത് കാണുന്നത്. ആസാമിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഒരുപാട് ആരാധകരും ജനപ്രിയ ഗാനരചയിതാവ്, സംഗീതസംവിധായകൻ, നടൻ, സംവിധായകൻ എന്നീ നിലകളിലും പ്രശസ്തി നേടിയ വ്യക്തിയാണ്.
"കാഞ്ചൻജംഗ", "മിസൺ ചൈന" തുടങ്ങിയ വാണിജ്യപരമായി വിജയിച്ച സിനിമകളുടെ നിർമ്മാണം അദ്ദേഹത്തിൻ്റെ കമ്പനിയായതിനാൽ തന്നെ അസമീസ് സിനിമയ്ക്കുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾക്ക് വലുതാണ്. അദ്ദേഹത്തിന് സ്വന്തമായി മറ്റൊരു എസ്‌യുവി ഉണ്ടായിരിന്നിട്ടും അദ്ദേഹം റേഞ്ച് റോവർ വെലാർ സ്വന്തമാക്കണമെങ്കിൽ വാഹനത്തിൻ്റെ ഡിസൈനിലും ഫീച്ചേഴ്സിലും അദ്ദേഹം ആകൃഷ്ടനായത് കൊണ്ട് തന്നെ ആവാം.

റേഞ്ച് റോവർ വെലാർ ഒരു മിഡ്-സൈസ് ലക്ഷ്വറി എസ്‌യുവി സെഗ്മെൻ്റിൽ വരുന്ന വാഹനമാണ്. കോസ്മെറ്റിക്, മെക്കാനിക്കല്‍ അപ്‌ഡേറ്റുകളുമായാണ് റേഞ്ച് റോവര്‍ വെലാര്‍ മുഖംമിനുക്കി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ പുതുക്കിയ ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്‌നേച്ചറിനൊപ്പം ലാന്‍ഡ് റോവറിന്റെ പുതിയ പിക്‌സല്‍ എല്‍ഇഡി ഹൈലൈറ്റുകള്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റിന് ലഭിക്കുന്നു. റേഞ്ച് റോവര്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റിന്റെ പ്രൊഫൈലില്‍ കാര്യമായ മാറ്റമൊന്നുമില്ല.
എങ്കിലും റിയര്‍ ബമ്പറും ടെയില്‍ ലൈറ്റുകളും പുതുക്കിപ്പണിതിട്ടുണ്ട്. അകത്തളത്തിലാണ് കാര്യമായ നവീകരണങ്ങള്‍ കൊണ്ടുവരാന്‍ ലാന്‍ഡ് റോവര്‍ ശ്രമിച്ചത്. റേഞ്ച് റോവറിനും റേഞ്ച് റോവര്‍ സ്പോര്‍ട്ടിനും അനുസൃതമായി പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡാണ് വെലാറിനും സമ്മാനിച്ചത്. ക്ലൈമറ്റ് കണ്‍ട്രോളിനായുള്ള ഫിസിക്കല്‍ ടച്ച് ബട്ടണുകള്‍ ഒഴിവാക്കി എല്ലാ കണ്‍ട്രോളുകളും പുതിയ 11.4 ഇഞ്ച് കര്‍വ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിലേക്ക് മാറ്റിക്കൊണ്ട് ബ്രാന്‍ഡ് വെലാറിന് ഒരു പുതിയ മിനിമലിസ്റ്റ് ലുക്ക് നല്‍കി.

അണ്ടര്‍ ബോണറ്റ് വ്യൂ ഉള്ള 360-ഡിഗ്രി ക്യാമറ, 20-വേ മസാജ് ഫ്രണ്ട് സീറ്റുകള്‍, പിന്‍ സീറ്റുകള്‍ക്ക് പവര്‍ റിക്ലൈന്‍, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജിംഗ്, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, പവര്‍ഡ് ടെയില്‍ഗേറ്റ്, പനോരമിക് സണ്‍റൂഫ്, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ കുത്തിനിറച്ചാണ് എസ്‌യുവി വരുന്നത്. സെന്റര്‍ കണ്‍സോളിന് മുമ്പത്തേക്കാള്‍ വളരെ കുറച്ച് ബട്ടണുകളുള്ള ഒരു ക്ലീനര്‍ ഡിസൈന്‍ ഉണ്ടെന്നതും കണ്ണിന് കുളിര്‍മയേകുന്ന കാര്യമാണ്.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ലാന്‍ഡ് റോവര്‍ വെലാറിൻ്റെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 250 bhp കരുത്തില്‍ പരമാവധി 365 Nm ടോര്‍ക്ക് വരെ നല്‍കാനാവും. മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 204 bhp പവറില്‍ 430 Nm ടോര്‍ട്ട് ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്. അതായത് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ എസ്‌യുവിയില്‍ ലഭ്യമല്ലെന്ന് സാരം. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റ് പെട്രോള്‍ പതിപ്പ് വെറും 8.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത.

ഇന്ത്യയിലെ സെലിബ്രിറ്റികൾക്കും ബിസിനസ്സ് വ്യക്തികൾക്കും ഇടയിൽ റേഞ്ച് റോവർ എസ്‌യുവികൾ ജനപ്രിയ ചോയ്‌സുകളാണെന്നത് പറയാതിരിക്കാൻ കഴിയില്ല. റേഞ്ച് റോവർ ഡിസ്‌കവറി, റേഞ്ച് റോവർ ഡിസ്‌കവറി സ്‌പോർട്ട്, റേഞ്ച് റോവർ വോഗ്, ഡിഫൻഡർ എന്നിവയാണ് ഇന്ത്യൻ സെലിബ്രിറ്റികൾ ഇഷ്ടപ്പെടുന്ന ബ്രാൻഡിൽ നിന്നുള്ള മറ്റ് ചില എസ്‌യുവികൾ. അത് പോലെ തന്നെ പ്രിയപ്പെട്ട് മോഡലാണ് റേഞ്ച് റോവർ സ്പോർട്ട് ഓട്ടോബയോഗ്രഫി
1.82 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഈ ലക്ഷ്വറി എസ്‌യുവിക്ക് 2.31 കോടി രൂപയോളമാണ് കേരളത്തിൽ വരുന്ന ഓൺ-റോഡ് വില. . കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU) ഇറക്കുമതി യൂണിറ്റായി എത്തുന്നതിനാലാണ് മോഡലിന് ഇത്രയും വില മുടക്കേണ്ടതായി വരുന്നത്. റേഞ്ച് റോവർ സ്‌പോർട്ട് ഒരു വർഷത്തിലേറെയായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ജനപ്രിയ മോഡലുകളിൽ ഒന്നാണ്.


Click it and Unblock the Notifications








