ഹീറോയും ഹോണ്ടയും പിരിയില്ല

ഹോണ്ട മോട്ടോഴ്‌സിന് ഹീറോ ഹോണ്ടയിലുള്ള 26 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ശ്രമങ്ങളാരംഭിച്ചതായി ഒരു ബിസിനസ് ചാനല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹീറോ ഹോണ്ടയുടെ മുഖ്യ പ്രമോട്ടറായ മുഞ്ജാള്‍ കുടുംബത്തിന്റെ ഹീറോ ഗ്രൂപ്പ് 20 ശതമാനം ഓഹരി ഹോണ്ടയില്‍ നിന്ന് വാങ്ങുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെ.കെ.ആര്‍. ശേഷിച്ച 6 ശതമാനം ഓഹരി വാങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് ഹീറോ ഹോണ്ടയുടെ ഓഹരി വില ഒരവസരത്തില്‍ ആറ് ശതമാനത്തിലേറെ ഇടിഞ്ഞു.
20 ശതമാനം ഓഹരിക്കായി മുഞ്ജാള്‍ കുടുംബം 7000 കോടി നല്‍കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
കമ്പനിയുടെ തിങ്കളാഴ്ചത്തെ വിപണി മൂല്യം 35,800 കോടിയാണ്. ഇതനുസരിച്ച് 20 ശതമാനം ഓഹരിക്ക് ശരിക്കും 7200 കോടിയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ടൂ വീലര്‍ ഉത്പാദകരാണ് ഹീറോ ഹോണ്ട. ജപ്പാനിലെ ഹോണ്ട മോട്ടോഴ്‌സിന് ഹീറോ ഹോണ്ടയിലെ പങ്കാളിത്തത്തിന് പുറമെ കമ്പനി നേരിട്ടും ഇരുചക്രവാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഒറ്റയ്ക്ക് ചുവടുറപ്പിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹോണ്ട പിന്‍വാങ്ങാന്‍ ആലോചിയ്ക്കുന്നതെന്നും പറയപ്പെടുന്നു.


Click it and Unblock the Notifications








