വരുന്നു, ബിഎംഡബ്ലിയു ബൈക്ക് ഇന്ത്യയില്‍

ദില്ലി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരിയ്ക്കും ആദ്യത്തെ ഷോറൂമുകള്‍. ഇന്ത്യയിലെ ഡീലര്‍മാരായ ഡോയിഷ് മോട്ടോറെന്‍, നവനീത് മോട്ടോഴ്സ് എന്നിവരായിരിയ്ക്കും വാഹനം ഇറക്കുമതി ചെയ്ത് വില്‍ക്കുക. R 1200 GS, S 1000 RR, നാല് സിലിണ്ടര്‍ എഞ്ചിനുള്ള കെ സീരീസിലുള്ള വലിയ ബൈക്കുകള്‍ എന്നിവയാണ് ആദ്യം ഇന്ത്യയില്‍ വില്‍ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. ബര്‍ലിനിലെ ഫാക്ടറിയില്‍ ഉണ്ടാക്കിയ വാഹനങ്ങളാണ് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. പൂര്‍ണമായി യോജിപ്പിച്ച ബൈക്കുകളായി തന്നെയായിരിയ്ക്കും ഇറക്കുമതി.
ബിഎംഡബ്ലിയു കാറുകളുടെ വില്പന ഇന്ത്യയില്‍ മികച്ചതാണ്. ബൈക്കുള്‍ക്കും ഇന്ത്യയില്‍ വിപണി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ പുതിയ നീക്കം. വിലകൂടിയ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ വന്‍ വിപണി ഉണ്ടെന്നാണ് തങ്ങളുടെ കണ്ടെത്തല്‍ എന്ന് ബി എം ഡബ്ലിയു അധികതര്‍ പറയുന്നു.
ഹോണ്ട, ഡുകാട്ടി, സുസുക്കി, യമഹ തുടങ്ങിയ കമ്പനികളൊക്കെ ഇന്ത്യയില്‍ സൂപ്പര്‍ ബൈക്കുകള്‍ ഇറക്കുകയാണ്. ഇതുകൂടിയാണ് ബിഎംഡബ്ലിയുവിന് ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പ്രേരകമായത്. എല്ലാ ബൈക്കുകളുടേയും വില ലക്ഷങ്ങളാണ്.


Click it and Unblock the Notifications








