ഹാര്‍ലി ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങുന്നു
ഹാര്‍ലി ഡേവിഡ്‌സണ്‍ ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. അമേരിക്കന്‍ ബൈക്ക് നിര്‍മാതാക്കള്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ അസംബ്ലിങ് യൂണിറ്റ് തുടങ്ങുന്നു. ബ്രസിലീന് ശേഷം ഇതാദ്യമായാണ് യുഎസിന് പുറത്ത് കമ്പനി ഒരു പ്ലാന്റ് ആരംഭിയ്ക്കുന്നത്. ഇപ്പോള്‍ ഇറക്കുമതിയെ മാത്രമാണു കമ്പനി ആശ്രയിക്കുന്നത്.
ഹരിയാനയിലെ ബാവലിലാണ് 70,000 ചതുരശ്ര അടിയില്‍ പ്ലാന്റ് സ്ഥാപിക്കുക. അടുത്തവര്‍ഷം ആദ്യ പകുതിയോടെ പ്രവര്‍ത്തനം തുടങ്ങും. ഏതാനും ചില മോഡലുകള്‍ മാത്രമാണ് ഇവിടെ അസംബിള്‍ ചെയ്യുക. മറ്റു ബൈക്കുകളെല്ലാം യുഎസില്‍ നിന്ന് തന്നെ ഇറക്കുമതി ചെയ്യും.
ലോകത്തേറ്റവും പ്രശസ്തമായ ടുവീലര്‍ ബ്രാന്‍ഡ് 2009 ആഗസ്റ്റിലാണ് ഇന്ത്യന്‍ വിപണിയില്‍ ചുവടുവെച്ചത്. ഏഴു ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെ വില വരുന്ന ബൈക്കുകളാണ് ഹാര്‍ലി ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഇന്ത്യന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ ഈ ഭീമന്‍ വിലയില്‍ ഇത്തിര കുറവ് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications








