നാനോയ്ക്ക് ടൂവീലറിനെ ഓവര്‍ടേക്ക് ചെയ്യാനായില്ല

By

Nano Car
നാനോ കാര്‍ റോഡിലിറങ്ങിയാല്‍ ബൈക്കുകള്‍ ഷെഡ്ഡില്‍ കയറുമെന്നായിരുന്നു ടാറ്റ മോട്ടോഴ്‌സ് സ്വപ്‌നം കണ്ടതും ടൂവീലര്‍ നിര്‍മാര്‍താക്കള്‍ ഭയന്നതും. എന്നാാല്‍ അങ്ങനെയൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ഇന്ത്യന്‍ വാഹനവിപണിയില്‍ നിന്നും ലഭിയ്ക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

നാനോയുടെയും ഇരുചക്ര വാഹനങ്ങളുടെയും വില്‍പന താരതമ്യപ്പെടുത്തുമ്പോള്‍ തമ്മില്‍ ആനയും ആടും തമ്മിലുള്ള അന്തരമുണ്ടെന്നാണ് വിപണി നിരീഷകര്‍ പറയുന്നത്.

നാനോ പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇരുചക്ര വാഹനവില്‍പ്പന മാസം പത്തുലക്ഷം കവിയുന്ന റിക്കാര്‍ഡിലേക്കു നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ 10,09,554 ബൈക്കുകളാണ് വിറ്റഴിച്ചത്്.

ബൈക്ക് വിപണിയില്ല മറിച്ച് കാര്‍ വിപണി തന്നെയാണ് നാനോ കീഴടക്കുന്നതെന്ന് ഇപ്പോള്‍ ബോധ്യമായതായി ടിവിഎസ്്് കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറയുന്നു. കഴിഞ്ഞമാസം വിറ്റതില്‍ പത്തുലക്ഷം എണ്ണം മോട്ടോര്‍സൈക്കിളുകളാണ്. ബാക്കി സ്‌കൂട്ടറും മോപഡുമാണ്. 150 സിസി മുതലുള്ള ബൈക്കുകളുടെ വില്‍പ്പനയില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. വ്യക്തിഗതയാത്രയ്ക്ക് ഏറ്റവും മികച്ചത് ഇരുചക്രവാഹനങ്ങളാണെന്നതാണ് ടൂവീലര്‍ വിപണിയ്ക്ക് ഊര്‍ജ്ജമേകുന്നത്.

More from DriveSpark

Article Published On: Saturday, November 20, 2010, 13:59 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X