യമഹ 998 സിസി ബൈക്കിന് വില 8.7 ലക്ഷം

Posted By:
Yamaha FZ1 Bike
ജപ്പാന്‍ കമ്പനിയായ യമഹ ഇന്ത്യയില്‍ അതിന്റെ എഫ് ഇസഡ് ഒന്ന് എന്ന 998 സി സി ബൈക്ക് ഇറക്കി. 8.7 ലക്ഷം രൂപയാണ് ഇതിന് വില. ഇതിനൊപ്പം ഇന്ത്യന്‍ യമഹ കമ്പനി അതിന്റെ 153 സിസി ബൈക്കായ എസ് ഇസഡ് ആറും വിപണിയില്‍ ഇറക്കി. ഇതിന്റെ വിപണി വില ഏകദേശം 55,000 രൂപയാണ്.

മികച്ച ബൈക്കുകള്‍ ഇന്ത്യാക്കാര്‍ക്ക് എത്തിയ്ക്കുക എന്നും യമഹയുടെ ലക്ഷ്യമാണ്. സൂരജ്‍പൂരിലെ ഫാക്ടറിയിലാണ് 153 സിസി ബൈക്ക് നിര്‍മ്മിയ്ക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ യമഹയുടെ മുന്തിയ മൂന്ന് മോഡലുകള്‍ ലഭ്യമാണ്. വി മാക്സ്, എം ടി 01, വൈ ഇസഡ് എഫ് ആര്‍ 1 എന്നിവയാണ് അവ.

ഹരിയാനയിലെ സൂരജ് പൂരില്‍ ഉണ്ടാക്കുന്ന ബൈക്കുകള്‍ വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്.

ഇന്ത്യയിലെ സ്കൂട്ടര്‍ പ്രേമികളെ തൃപ്തിപ്പെടുത്താനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ യമഹ. ഇന്ത്യന്‍ റോഡുകള്‍ക്ക് ചേര്‍ന്ന ഒരു സ്കൂട്ടര്‍ ഇറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായുള്ള ഗവേഷണം പുരോഗമിയ്ക്കുകയാണ്.

English summary
The Japanese two wheeler maker Yamaha has launched its FZ1 998cc bike in India for Rs 8.7 lakhs, as an expansion spree of its range of bikes. Also launched is 153cc SZ-R at Rs 55000 from India Yamaha Motor.
Story first published: Sunday, December 12, 2010, 15:16 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark