നാനൊ വില്പന കൂട്ടാന്‍ ടാറ്റ തന്ത്രം മെനയുന്നു

ഇതിന്റെ ആദ്യ പടിയായി രാജ്യത്തെങ്ങും ഡീലര്‍മാരെ നിയമിയ്ക്കുകയാണ് ടാറ്റ. ഡീലര്‍മാരുടെ എണ്ണം 874 ആയി കൂട്ടിയിട്ടുണ്ട് ഇപ്പോള്‍. നേരത്തെ വെറും 12 ഡീലര്‍മാരാണ് ഉണ്ടായിരുന്നത്. വായ്പ അനായാസമാക്കാനായി പല പുതിയ പദ്ധതികളും ടാറ്റ കൊണ്ടുവന്നിട്ടുണ്ട്. ടാറ്റ മോട്ടോര്‍ ഫിനാന്‍സില്‍ നിന്ന് 48 മണിയ്ക്കൂറിനുള്ളില്‍ നാനൊ വാങ്ങിയ്ക്കാന്‍ വായ്പ കിട്ടും. 28 ബാങ്കുകളില്‍ നിന്ന് വായ്പ ലഭിയ്ക്കാനുള്ള സൗകര്യങ്ങളും ടാറ്റ കണ്ടെത്തിയിട്ടുണ്ട്. ഈ ബാങ്കുകള്‍ ഒക്കെ നാനൊ വായ്പയ്ക്ക് മികച്ച പലിശ നിരക്കും നല്‍കുന്നുണ്ട്.
ദീര്‍ഘ കാല വാറണ്ടിയും നാനൊയ്ക് ടാറ്റ നല്‍കുന്നുണ്ട്. 60000 കിലോമീറ്റര്‍ ഓടുന്നതുവരേയോ അല്ലെങ്കില്‍ നാല് വര്‍ഷത്തേയ്ക്കോ പ്രതിമാസ മെയിന്റനന്‍സിനായി 99 രൂപ നല്‍കിയാല്‍ മതി.


Click it and Unblock the Notifications








