നരെയ്‍നെ ഹീറോ സ്പോണ്‍സര്‍ ചെയ്യും

ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിയുമായി സഹകരിക്കുന്ന കോര്‍പറേറ്റുകളില്‍ ഒന്നാകാന്‍ സാധിച്ചതിലുള്ള അഭിമാനം ഹീറോ അറിയിക്കുന്നു. നരെയ്നിനെയും അദ്ദേഹത്തിന്‍റെ ഹിസ്പാനിയ റേസിംഗ് ടീമിനെയും സ്പോണ്‍സര്‍ ചെയ്യുന്നത് അഭിമാനകരമായ കാര്യമാണ്.
ആഗോളതലത്തിലെ മത്സരങ്ങളില്‍ തങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്ന ഒരു നയപരമായ നിലപാട് എന്ന നിലയിലാണ് ഹീറോ പുതിയ സ്പോണ്‍സറിംഗ് പരിപാടിയെ കാണുന്നത്. ഹോണ്ടയുമായി വഴിപിരിഞ്ഞതിനു ശേഷം ആഗോള വിപണിയില്‍ സ്ഥാനം നേടുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗമാണിതും. ഹോണ്ടയുമായി ബന്ധം പുലര്‍ 26 വര്‍ഷം ഹോണ്ടയുടെ സാന്നിധ്യമുള്ള വിദേശവിപണികളില്‍ കാലുകുത്താന്‍ കരാര്‍ പ്രകാരം ഹീറോയ്ക്ക് വിലക്കുണ്ടായിരുന്നു.
വേഗത, ഗുണമേന്മ, വളര്‍ച്ച തുടങ്ങിയ മൂല്യങ്ങളിലുള്ള തങ്ങളുടെ അടിയുറച്ച നിലപാടാണ് നരെയ്‍നെ പിന്തുണയ്ക്കുന്നതിലൂടെ ഹീറോ പ്രദര്‍ശിപ്പിക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ മുഞ്ജള്‍ വ്യക്തമാക്കുന്നു. ആദ്യത്തെ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരം നോയിഡയിലെ സര്‍ക്യൂട്ടിലാണ് നടക്കുക.


Click it and Unblock the Notifications








