പറക്കുന്ന സൂപ്പര്‍ ബൈക്ക്

നിലത്ത് കളിക്കാവുന്ന കളികളെല്ലാം കഴിഞ്ഞ് വെള്ളത്തിലും ആകാശത്തിലുമെല്ലാം ഓടുന്ന വാഹനങ്ങളാണ് ഇന്ന് വാഹന മനംനോക്കികളുടെ മനസ്സില്‍ വിരിയുന്ന ഭാവനകളില്‍ മിക്കതും. അവയെല്ലാം യാഥാര്‍ഥ്യമായാല്‍ വാഹനപ്പെരുപ്പം മൂലം റോഡിലുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് ആശ്വാസമാകും എന്ന തിയറിയും അവര്‍ അവതരിപ്പിക്കുന്നു.
ബ്രിട്ടിഷ് ഓട്ടോ ഡിസൈനറായ ഫില്‍ പോളി പുതിയൊരു സങ്കല്‍പവുമായി രംഗത്തു വന്നിരിക്കുന്നു. പറക്കുന്ന ബൈക്ക് എന്നതാണ് പോളിയുടെ പുതിയ കണ്‍സപ്റ്റ്. നാല് ചെറിയ ചിറകുകളും ഒരു വാലും ഘടിപ്പിച്ച ബൈക്കിന് ഒരു ചെറുവിമാനത്തിന്റെ ആകൃതിയാണുള്ളത്.
ബൈക്കിന്റെ പിന്നിലായി ഒരു കോംപാക്ട് ജെറ്റ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു. ത്രസ്റ്റര്‍ ഓണ്‍ ചെയ്യുന്ന മാത്രയില്‍ ബൈക്ക് നിലത്തു നിന്ന് പൊങ്ങിത്തുടങ്ങുന്നു. ബൈക്കിന്റെ ചിറകുകള്‍ക്കുള്ളില്‍ കൂടുതല്‍ ഇന്ധനം സംഭരിക്കാനുള്ള ശേഷിയുണ്ടായിരിക്കും.
മണിക്കൂറില്‍ 483 കിലോമീറ്റര്‍ എന്നതായിരിക്കും ഈ സൂപ്പര്‍ ബൈക്കിന്റെ വേഗത.
ഭാവിയില്‍ ഇത്തരം ബൈക്കുകള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ പൈലറ്റ് ലൈസന്‍സ് വേണ്ടിവരുമോ എന്നതാണ് ചിലരെ അലട്ടുന്ന പ്രശ്‌നം. ബൈക്ക് ലൈസന്‍സുള്ളവര്‍ നിലത്ത് ഓടിക്കുകയും പൈലറ്റ് ലൈസന്‍സുള്ളവര്‍ ആകാശത്ത് പറത്തുകയും ചെയ്യുക എന്ന് ഫില്‍ പോളി മറുപടി നല്‍കുന്നു.


Click it and Unblock the Notifications








