ഹീറോ ഹോണ്ട ഇനി ഹീറോ മോട്ടോകോര്‍പ്

ഒരു പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് ഓഹരിയുടമകള്‍ പേര് മാറ്റത്തിനുള്ള അനുമതി നല്‍കിയത്.
ഇന്ത്യന്‍ വിപണിയില്‍ 26 വര്‍ഷം നീണ്ടു നിന്ന പങ്കാളിത്തം അവസാനിപ്പിക്കുവാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുകമ്പനികളും തീരുമാനത്തിലെത്തിയത്.
കൂടാതെ ഹീറോ ഹോണ്ടയില്‍ ഹോണ്ടയ്ക്കുള്ള 26 ശതമാനം ഓഹരികള്‍ ഹീറോ വാങ്ങാമെന്ന ധാരണയും അന്നത്തെ കരാറില്‍ ഉണ്ടായിരുന്നു. 3,841 കോടി രൂപയ്ക്കാണ് ഓഹരി കൈമാറ്റ കരാര്‍ ഉണ്ടാക്കിയത്.
2014 വരെ ഹീറോ ഹോണ്ട എന്ന ബ്രാന്‍ഡ് നാമം ഹോണ്ടയ്ക്ക് ഉപയോഗിക്കാനാവും. ഇതിനായി 2,450 കോടി രൂപ ഹോണ്ട കമ്പനിക്ക് ഹീറോ നല്‍കണമെന്നാണ് കരാര്‍.


Click it and Unblock the Notifications








