സിബിആര്‍-250ആര്‍ 30,000 യൂണിറ്റ് വിറ്റഴിക്കും

ആന്‍റി ലോക്ക് ബ്രോക്കിംഗ് സിസ്റ്റം ഘടിപ്പിച്ച ആദ്യ 250 സിസി ബൈക്ക് എന്ന ബഹുമതി സിബിആര്‍-250ആറിന് അവകാശപ്പെട്ടതാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് വൈസ് പ്രസിഡന്‍റ് എന്‍ കെ രത്തന്‍ പറഞ്ഞു. എ ബി എസ് ഇല്ലാത്ത വേരിയന്‍റും വിപണിയില്‍ ലഭ്യമാക്കുമെന്നും ഹോണ്ട അറിയിച്ചു.
എ ബി എസ് ഉള്ള ബൈക്കിന് 1.70 ലക്ഷവും ഇല്ലാത്തതിന് 1.45 ലക്ഷവുമാണ് വില. ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും ബൈക്ക് ലഭ്യമാക്കും. ഹോണ്ട മോട്ടോര്‍ സൈക്കിള്‍സിന് 430 ഡീലര്‍ഷിപ്പികളാമ് രാജ്യത്താകെ ഉള്ളത്.
ആറ് നിറങ്ങളില്‍ സിബിആര്‍-250ആര്‍ വിപണിയിലെത്തും. അഞ്ച് സ്പോക്കുകളുള്ള അലുമിനിയം കാസ്റ്റ് വീലുകള്‍, എല്‍ സി ഡി ഇന്‍സ്ട്രുമെന്‍റ്, വൈ ഹെഡ്|ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ ബൈക്കിനുണ്ട്.


Click it and Unblock the Notifications








