പ്രതീക്ഷിക്കുക വി സ്റ്റോം 650-യെ

v storm
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിലവിലുള്ളതും ഇന്ത്യയില്‍ ഇല്ലാത്തുമായ സുസുക്കി ബൈക്കുകളില്‍ ചിലതിന് രാജ്യത്തേക്ക് കടക്കാന്‍ സമയമായിത്തുടങ്ങിയിരിക്കുന്നു. ഹ്യോസംഗും നിഞ്ജ 650യുമെല്ലാം തട്ടേലിറങ്ങിക്കളിക്കുന്നത് കണ്ട് സുസുക്കി വെറുതേയിരിക്കുമെന്ന് ആരും കരുതുന്നുമില്ല. 1000 സിസിയില്‍ കുറഞ്ഞ എല്ലാ കളികള്‍ക്കും ഇന്ന് ഇന്ത്യന്‍ മണ്ണ് തയ്യാറാണ്.

സുസുക്കിയുടെ വി സ്റ്റോം 650-യെ മനസ്സില്‍ക്കണ്ടാണ് ഇത്രയും പറഞ്ഞത്. അമേരിക്കയിലും യൂറോപ്പിലുമെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച പഹയനാണ്. ഇന്ത്യന്‍ സാഹചര്യത്തിന് എന്തുകൊണ്ടും ഇണങ്ങിയ താക്കത്തും ലിയാക്കത്തും സ്വന്തമായുണ്ട്. പിന്നെന്താണ് പ്രശ്നം? ഇനിയും വരാത്തതെന്തേ?

നിരാശപ്പെടേണ്ട കാര്യമില്ലെന്ന് ചില സൂചനകള്‍ പേര്‍ത്തും പേര്‍ത്തും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. രാജ്യത്തിന്‍റെ വിപണിവലിപ്പം വി സ്റ്റോമിനെ ഉള്‍ക്കൊള്ളാന്‍ മാത്രം വികസിച്ചു കഴിഞ്ഞു. ഇത്തരം ബൈക്കുകള്‍ക്ക് ലഭിക്കുന്ന സ്വീകരണം മുമ്പന്നത്തേതിലും വലുതാണ്.

വികസിത മാര്‍ക്കറ്റുകളില്‍ നിരവധി ഉയര്‍ന്ന സിസി മോഡലുകള്‍ സുസുക്കിക്കുണ്ട്. സുസുക്കി ഹയബുസ, സുസുക്കി ജി എസ് എക്സ് ആര്‍ 1000, സുസുക്കി ബാന്‍ഡിറ്റ് 1250, സുസുക്കി ഇന്‍ട്ര്യൂഡര്‍ തുടങ്ങിയവ. ഇതില്‍ ജി എസ് എക്സ് ആര്‍ 1000 ഒഴികെ എല്ലാം 1000 സിസിക്കു മുകളില്‍ വരുന്നവയാണ്. ഇവയൊന്നും നമുക്ക് പെട്ടെന്ന് പ്രതീക്ഷിക്കാനാവില്ല. പക്ഷെ ഇവ ചില വിട്ടുവീഴ്ചകള്‍ക്ക് വിധേയമായി വിപണിയിലെത്തിക്കാവുന്നതാണ് എന്ന അഭിപ്രായമുണ്ട്.

ഉദാഹരണത്തിന് യമഹ എഫ് ഇസഡ് 16 എടുക്കുക. ഇത് ആഗോള വിപണിയില്‍ ഇറക്കിയ യമഹ എഫ് ഇസഡ് 1-ന്‍റെ സിസി കുറച്ച മോഡലാണ്. ഇത്തരം പരീക്ഷണങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വിപണി അനുകൂലമാവുന്നതിന് അനുസൃതമായി സിസി കൂട്ടിയ വേര്‍ഷനുകള്‍ ഇറക്കുകയുമാവാം.

More from DriveSpark

Article Published On: Friday, June 24, 2011, 16:52 [IST]
English summary
indian market expects Suzuki v-storm 650 launch soon. Experts say this is the right to enter into the market as the 650 segment seems more competitive
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X