ടി വി എസ്സില്‍ നിന്ന് രണ്ട് ബൈക്കുകള്‍

മൂന്ന് ഉല്‍പന്നങ്ങള്‍ കൂടി വിപണിയില്‍ ഇറക്കിക്കൊണ്ട് ഈ നേട്ടം ഒന്നാഘോഷിക്കുവാന്‍ തന്നെയാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള രണ്ട് മോഡലുകളുടെ പുതുക്കിയ രൂപവും ഒരു പുതിയ സ്കൂട്ടിയുമാണ് ടി വി എസ് പ്ലാന്‍ ചെയ്യുന്നത്. സ്റ്റാര്‍ സ്പോര്‍ട്സ്, അപാഷെ എന്നീ മോഡലുകളാണ് പുതുക്കി നിരത്തിലിറക്കുക.
ഹോസൂര്‍, ഹിമാചല്‍ എന്നിവിടങ്ങളിലുള്ള നിര്‍മാണ യൂണിറ്റുകളിലെ ഉല്‍പാദനം കൂട്ടുവാന്‍ പദ്ധതിയുള്ളതായി ടി വി എസ് അറിയിച്ചു. അടുത്ത വര്‍ഷം 16 ശതമാനം വളര്‍ച്ചകൂടി കൈവരിക്കുക എന്നതും വിദേശ വപണികളില്‍ സാന്നിധ്യം ശക്തമാക്കുക എന്നതും കമ്പനിയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു.
ജൂണ്‍ മാസത്തിലെ കണക്കുകള്‍ പുറത്തു വന്നതില്‍ മോട്ടോര്‍സൈക്കിള്‍ മേഖല തരക്കേടില്ലാത്ത വളര്‍ച്ചയാണ് കാണിക്കുന്നത്. ഹീറോ ഹോണ്ട 20 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. ജൂണ്‍ മാസത്തില്‍ മാത്രമായി ടി വി എസ് രേഖപ്പെടുത്തിയത് 14 ശതമാനത്തിന്‍റെ വളര്‍ച്ചയാണ്. യമഹയുടെ വില്‍പന 29 ശതമാനമാണ് വളര്‍ന്നത്.


Click it and Unblock the Notifications








