പുത്തനാമൊരു സ്റ്റാലിയോ

mahindra
സ്റ്റാലിയോ എന്ന മോഡലുമായി മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് കടന്നുവെങ്കിലും എന്തെല്ലാമോ പ്രതിബന്ധങ്ങള്‍ മഹീന്ദ്രയെ അലട്ടുകയായിരുന്നു. മൂന്നോ നാലോ സ്കൂട്ടറുകളും ഒരു ബൈക്കും എന്ന നിലയില്‍ ചുരുങ്ങിയ പ്രകടനങ്ങളോടെ മഹീന്ദ്ര ടൂ വീലേഴ്സ് നിലകൊണ്ടു. ഇതില്‍ മാറ്റം വരുത്തണമെന്ന തീരുമാനത്തിലാണ് കമ്പനിയിപ്പോള്‍.

സ്റ്റാലിയോയെ ഒന്നു പുതുക്കി നിരത്തിലിറക്കാനാണ് മഹീന്ദ്രയുടെ പുതിയ പ്ലാന്‍. ഈ വര്‍ഷം തന്നെ 110 സിസി സ്റ്റാലിയോ പുറത്തിറങ്ങും. മിക്കവാറും അടുത്ത ദീപാവലിക്ക്.

2008-ലാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ മഹീന്ദ്ര പ്രവേശിക്കുന്നത്. രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങളില്‍ 53 ശതമാനം വളര്‍ച്ച മഹീന്ദ്ര കാഴ്ച വെക്കുകയും ചെയ്തു. 125 സിസി സ്കൂട്ടറുകളാണ് മഹീന്ദ്രയുടെ പ്രധാന മേഖല. ഇത് വികസിപ്പിക്കുകയും കൂടാതെ ബൈക്ക് സെഗ്മെന്‍റില്‍ ശക്തമായി നിലപാടുറപ്പിക്കുകയും വേണമെന്ന് മഹീന്ദ്ര കരുതുന്നു.

ഗ്രാമപ്രദേശങ്ങളെയും അര്‍ധ നഗരപ്രദേശങ്ങളെയും മുന്നില്‍ക്കണ്ടുള്ള മോഡലുകള്‍ രംഗത്തിറക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്. ഇതിനായി മഹീന്ദ്ര സ്വന്തമാക്കിയ ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനി, എന്‍ജിന്‍സ് എന്‍ജിനീയറിംഗ് പ്രവര്‍ത്തനം നടത്തി വരികയാണ്. 135 സിസി, 155 സിസി മോട്ടോര്‍സൈക്കിളുകളുടെ രൂപകല്‍പന നടന്നുവരികയാണെന്ന് മഹീന്ദ്ര അറിയിക്കുന്നു.

More from DriveSpark

Article Published On: Tuesday, July 5, 2011, 10:20 [IST]
English summary
mahindra two wheelers planning to relaunch its 110cc bike stallio later this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X