മത്സരം കൊഴുപ്പിക്കാന്‍ ഹോണ്ട വി ടി ആര്‍ 250

ഇന്ത്യന്‍ വിപണിയുടെ ഇടത്തരം സൂപ്പര്‍ ബൈക്ക് പ്രേമം മുതലെടുക്കാന്‍ ഹ്യോസംഗ് ഗാര്‍വര്‍ രംഗത്തിറങ്ങുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. 250 സെഗ്മെന്‍റ് കൂടാതെ വിപണി ഇന്നേവരെ എത്തിനോക്കിയിട്ടില്ലാത്ത 400 സിസി സെഗ്മെന്‍റിലേക്കും ഹ്യോസംഗിന് കണ്ണുണ്ട്.
ഹോണ്ട സി ബി ആറിന്‍റെ അസാധ്യമായ പ്രകടനം വന്‍ ആരാധകവൃന്ദത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അനുകൂല സാഹചര്യം പുതിയ നേക്കഡ് സൂപ്പര്‍ബൈക്കിന് മുതലെടുക്കാന്‍ സാധിച്ചേക്കും.
10,500 ആര്‍ പി എമ്മില്‍ 29.50 കുതിരശക്തിയാണ് വിടിആര്‍ 250-ക്കുള്ളത്. 8500 ആര്‍ പി എമ്മില്‍ പരമാവധി 22.00 എന്‍ എം ടോര്‍ക്ക് കണ്ടെത്തുന്നു. ഉയരം 1,055 മില്ലിമീറ്ററും 2,080 മില്ലിമീറ്റര്‍ ലെംഗ്ത്തുമാണ് ബൈക്കിനുള്ളത്. 155 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
ലഭ്യമായ നിറങ്ങള്‍
ബ്ലാക്ക്/റെഡ്
വൈറ്റ്/ഗ്രേ
ബ്ലൂ/ഗ്രേ
ഹോണ്ട വിടിആര്‍ 250-യുടെ വില ഇന്ത്യയില്‍ 1.5 ലക്ഷത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് കണക്കുകൂട്ടല്‍.


Click it and Unblock the Notifications








