ഹര്‍ലിയോട്ടുന്ന മലയാളി മങ്ക

രാജ്യത്തുതന്നെ ഹര്‍ലി ഡേവിസണ്‍ ബൈക്ക് സ്വന്തമാക്കുന്ന ആദ്യത്തെ സ്ത്രീയാകുന്നു ഷീജ മാത്യൂസ്! 6.5 ലക്ഷമാണ് അയണ്‍ 863-യുടെ എക്സ് ഷോറൂം വില. നിരത്തിലിറങ്ങുമ്പോള്‍ ഒരു എട്ടു ലക്ഷം പ്രതീക്ഷിക്കാം.
ഹര്‍ലി ഡേവിഡ്സണ്‍ സ്വന്തമാക്കുക എന്നത് തന്‍റെ എക്കാലത്തെയും സ്വപ്നമായിരുന്നെന്ന് ഷീജ പറയുന്നു. കഴിഞ്ഞ 15 വര്‍ഷമായി തന്‍റെ ഭര്‍തൃവാഹനമായ രാജദൂത് 350 ഷീജ നിരത്തിലോടിക്കുന്നു. ഇത്രയും കനമുള്ള വാഹനം എങ്ങനെ ഓടിക്കുമെന്നൊന്നും ഷീജയോട് ചോദിക്കരുത്. തന്നെയങ്ങനെ കുറച്ചു കാണേണ്ടെന്നാണ് അവര്‍ക്കുള്ള മറുപടി. സ്കൂട്ടിയില്‍ ഒതുക്കാനുള്ള പുരുഷാധിപത്യപരമായ ഏര്‍പ്പാടുകള്‍ കൈയില്‍ വെച്ചോണ്ടാല്‍ മതി.
സ്തീകളെ തബൈക്കില്‍ കണ്ടാല്‍ ആളുകള്‍ ഞെട്ടുന്ന കാലം കടന്നുപോയെന്ന് ഷീജ സാക്ഷ്യപ്പെടുത്തുന്നു. ബങ്കളുരു നഗരത്തില്‍ ബുള്ളറ്റും പള്‍സറുമെല്ലാം ഓട്ടുന്ന നിരവധി സ്ത്രീകളെ കാണാന്‍ കഴിയും.
ഇടയ്ക്കിടെ ഊട്ടി പോലുള്ള സ്ഥലങ്ങളിലേക്ക് ബൈക്കെടുത്ത് യാത്ര പോകുന്നത് ഷീജയ്ക്കും കുടുംബത്തിനും പതിവാണ്. ഹര്‍ലി ഡേവിഡ്സണ്‍ അത്തരം യാത്രകളെ കൂടുതല്‍ മനോഹരമാക്കുമെന്ന് ഷീജ കരുതുന്നു. ബങ്കളുരുവിലെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ എഛ് ആര്‍ പ്രഫഷണലാണ് 34-കാരിയായ ഷീജ. ഒരു മകനുണ്ട്.


Click it and Unblock the Notifications








