പള്‍സര്‍ ഇന്തോനീഷ്യയിലേക്ക്

പള്‍സര്‍ 135 മാത്രമാണ് നിലവില്‍ ഇന്തോനീഷ്യയില്‍ ഉള്ളത്. 2011-ല്‍ പള്‍സറിന്‍റെ വില്‍പന 81 ശതമാനം കണ്ട് ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതെ കാലയളവില്‍ 11,954 ബൈക്കുകള്‍ വിറ്റിരുന്നിടത്ത്, ഈ വര്‍ഷം 21,586 ബൈക്കുകളാണ് വിറ്റുപോയത്.
2012 തുടക്കമാകുമ്പോഴേക്കും പള്‍സര്‍ 220-യുടെ അസംബ്ലിംഗ് തുടങ്ങണമെന്നാണ് തീരുമാനം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇന്തോനീഷ്യന്‍ നികുതി വ്യവസ്ഥയില്‍ വന്ന ചില അനുകൂല തീരുമാനങ്ങള്‍ മുതലെടുക്കുക എന്നതു കൂടി ബജാജിന്‍റെ തീരുമാനത്തിനു പിന്നിലുണ്ട്. ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി 5 ശതമാനം കണ്ട് സര്‍ക്കാര്‍ കുറച്ചിരുന്നു.


Click it and Unblock the Notifications








