ഹോണ്ടയ്ക്കെതിരെ ബജാജ്

ഇത് മറയില്ലാതെ കാണിച്ചു തരുന്നത് ഹോണ്ട എന്ന ആഗോളഭീമന്‍റെ ഇന്ത്യന്‍ വിപണിയെയാണ്. മാസം 4.40 ലക്ഷം എന്നാല്‍ വര്‍ഷത്തില്‍ അന്‍പത് ലക്ഷം ബൈക്കുകള്‍ എന്നര്‍ത്ഥം. ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ വര്‍ഷാവര്‍ഷം 50 ലക്ഷം ബൈക്കുകള്‍ വീതമാണ് ഇറക്കിക്കൊണ്ടിരിക്കുന്നത്.
ബജാജിന്‍റെ ഇപ്പോഴത്തെ വിപണി വിഹിതം മാസത്തില്‍ 3.7 ലക്ഷം യൂണിറ്റുകളാണ്. ഇതില്‍ ഡിസ്കവറിനാണ് ഏറ്റവും കൂടുതല്‍ വിപണിയുള്ളത്. 1.35 ലക്ഷം. പള്‍സര്‍ 85,000 വീതവും നിരത്തിലെത്തുന്നു.
ബജാജിന്‍റെ ചൈനയിലെ പ്ലാന്‍റില്‍ നിന്ന് ആഫ്രിക്കന്‍ വന്‍കരയിലേക്ക് ബോക്സറിന്‍റെ കയറ്റുമതി നടക്കുന്നുണ്ട്. 40,000 യൂണിറ്റുകളുടെ വിഹിതം ഇതുവഴി ആഗോളമാര്‍ക്കറ്റിന് ബജാജില്‍ നിന്ന് ലഭിക്കുന്നു. ഓരോ മാസവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 45,000 മുച്ചക്ര വാഹനങ്ങള്‍ ബജാജ് ഇറക്കുന്നുണ്ട്.
പള്‍സറിന്‍റെയും ഡിസ്കവറിന്‍റെയും ആവശ്യം വിപണിയില്‍ വര്‍ധിക്കുമെന്നാണ് ബജാജിന്‍റെ കണക്കുകൂട്ടല്‍.
2008-09-ല്‍ 22 ലക്ഷം മാത്രമായിരുന്നു ബജാജ് ബൈക്കുകളുടെ വില്‍പന. 2011 പകുതിയെത്തുമ്പോഴേക്ക് അത് 38 ലക്ഷമായി വളര്‍ത്തുവാന്‍ കമ്പനിക്ക് കഴിഞ്ഞു.


Click it and Unblock the Notifications








