ബജാജിന്‍റെ ഗ്രാമീണ ബൈക്ക് അടുത്ത മാസം

bharat bike
ഗ്രാമപ്രദേശങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഡിസൈന്‍ ചെയ്ത ബജാജിന്‍റെ 150 സിസി ബൈക്ക് അടുത്ത മാസം വിപണിയില്‍ ഇറങ്ങും. ബോക്സര്‍ സീരീസിലായിരിക്കും പുതിയ ബൈക്ക്. നിലവില്‍ 100 സിസി ബൈക്കുകള്‍ മാത്രമാണ് ഈ സീരീസില്‍ ഇറങ്ങുന്നത്. മറ്റ് ബോക്സര്‍ ബൈക്കുകളെപ്പോലെ ഉയര്‍ന്ന മൈലേജ് നല്‍കാന്‍ 150 സിസി എന്‍ജിന് സാധിക്കില്ല. എന്നാല്‍ മറ്റു ചില "ഗ്രാമീണ ഗുണങ്ങള്‍" ഈ ബൈക്കിനുണ്ടെന്ന് ബജാജ് രഹസ്യമായി സമ്മതിക്കുന്നു.

ഒന്നാമത്തെ ഗ്രാമീണ ഗുണം പിന്‍സീറ്റിന്‍റെ വലിപ്പമാണ്. മൂന്നുപേര്‍ക്ക് സുഖമായി ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് സീറ്റിന്‍റെ രൂപകല്‍പന. ഇത് കൂടുതല്‍ ചരക്കുകള്‍ കയറ്റി കൊണ്ടുപോകാനും സഹായകമാകും. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ചിലയിടത്ത് ബോക്സര്‍ ബൈക്കുകള്‍ നിരത്തിലെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രാജ്ദൂത്, യെസ്ഡി എന്നീ പഴയ താരങ്ങള്‍ക്ക് പകരം നില്‍ക്കുന്നതായിരിക്കണം പുതിയ ബോക്സര്‍ എന്നാണ് ബജാജ് ആഗ്രഹിക്കുന്നത്. മൈലേജ് അല്‍പം കുറഞ്ഞാലും ഗ്രാമീണ റോഡുകളിലെ ഉപയോഗക്ഷമത മൂലം ആവശ്യക്കാര്‍ കുറയില്ലെന്ന വിശ്വാസം ബജാജിനുണ്ട്. 40,000 രൂപ എന്ന വിലയിടലിനും ഒരു ഗ്രാമീണതയുണ്ട്!

More from DriveSpark

Article Published On: Monday, July 11, 2011, 18:34 [IST]
English summary
bajaj is all set to launch their 150cc bike under the boxer brand by next month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X