പള്‍സര്‍ 250 സിസി വരുന്നു

avenger
പൊന്നും വിലയ്ക്ക് ബൈക്കുകള്‍ വാങ്ങിക്കൂട്ടുവാന്‍ മാത്രം മന്‍മോഹന്‍ സിംഗിന്‍റെ സാമ്പത്തിക വ്യവസ്ഥ ഇപ്പോള്‍ വളര്‍ന്നിട്ടില്ല. എന്നാല്‍ വളരുകയില്ല എന്നാര്‍ക്കും അഭിപ്രായവുമില്ല. എങ്കിലും ഇന്ത്യന്‍ മാര്‍ക്കറ്റിന്‍റെ നിലവിലെ സ്ഥിതിയില്‍ 150 സിസി തന്നെയാണ് പൊതുവില്‍ അഭികാമ്യം എന്നാരും സമ്മതിക്കും.

എന്നാല്‍ അതും പറഞ്ഞ് കാത്തു നില്‍ക്കുന്നത് ബുദ്ധിയല്ല എന്നത് ബൈക്ക് കമ്പനികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 250 സെഗ്മെന്‍റ് ബൈക്കുകള്‍ വാങ്ങിക്കൂട്ടുവാന്‍ ശേഷിയുള്ള ഒരു മാര്‍ക്കറ്റ് അവരെ മാടി വിളിക്കുകയാണ്. നിലവില്‍ ഒന്നോ രണ്ടോ കമ്പനികള്‍ മാത്രമാണ് 250 സിസി ബൈക്കുകള്‍ വിപണിയിലെത്തിക്കുന്നത്. നിഞ്ജ 250, ഹോണ്ട സി ബി ആര്‍ എന്നിങ്ങനെ അവരെ തിരിച്ചറിയുക. ഹ്യോസംഗ് ഗാര്‍വറിനും ഈ സെഗ്മെന്‍റിലേക്കൊരു കണ്ണുണ്ട്.

ഹോണ്ട കളിക്കുന്നിടത്തെല്ലാം കയറിക്കളിക്കാനുള്ള പ്ലാനിന്‍റെ ഭാഗമായിട്ടായിരിക്കണം ബജാജ് ഒരു 250 ബൈക്കുമായി വിപണിയിലെത്താന്‍ പോകുന്നു. തങ്ങളുടെ ജീവശ്വാസമായ പള്‍സറിന്‍റെ 250 സിസി നിരത്തിലിറക്കാമെന്നാണ് അവര്‍ കരുതുന്നത്. ഈ വര്‍ഷത്തിനൊടുവില്‍, അതായത് സെപ്തംബര്‍ മാസത്തോടു ചേര്‍ന്ന്, നിരത്തില്‍ വണ്ടിയിറങ്ങാന്‍ സാധ്യതയുണ്ട് എന്നും മനസ്സിലാക്കുന്നു.

ബജാജിന്‍റെ ഏറ്റവും ഉയര്‍ന്ന മോഡല്‍ നിലവില്‍ പള്‍സറിന്‍റെ 220 ഡി ടി എസ് ഐ, അവഞ്ചര്‍ 220 എന്നിവയാണ്. ആണ്. ഇതിന് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്.

More from DriveSpark

Article Published On: Monday, July 11, 2011, 11:29 [IST]
English summary
bajaj auto is reportedly working on a plan to launch a new 250cc variant of their pulsar brand later this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X