റോയല്‍ എന്‍ഫീല്‍ഡ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നു

മികച്ച ബിസിനസ്സ് അനുകൂല അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളുമുള്ളതിനാലാണ് സംസ്ഥാനത്ത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് സിദ്ധാര്‍ത്ഥ പറഞ്ഞു.
350 കോടി രൂപയുടെ അധിക നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. വാര്‍ഷിക ഉല്‍പാദന നിരക്ക് 50,000-ത്തില്‍ നിന്ന് ഒന്നര ലക്ഷമാക്കി ഉയര്‍ത്താനാണ് പരിപാടി. ഇതിന് പ്ലാന്‍റിന്‍റെ വികസനം അത്യാവശ്യമാണ്.
ലോകത്തിലെ ഏറ്റവും മികച്ച ഓട്ടോ ഹബ്ബായി ചെന്നൈ വളരുകയാണെന്നാണ് ജയലളിത അവകാശപ്പെടുന്നത്. ആഗോളതലത്തില്‍ അഞ്ച് മികച്ച ഓട്ടോ ക്ലസ്റ്ററുകളെ തിരഞ്ഞെടുത്താല്‍ അതിലൊന്ന് ചെന്നൈ ആയിരിക്കുമെന്നും അവര്‍ പറയുന്നു. ഇത് തള്ളിക്കളയാനാവാത്ത വാദഗതിയാണെന്ന് സ്ഥിതിഗതികള്‍ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകും. മികച്ച അടിസ്ഥാന സൗകര്യം, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, വിദഗ്ധത്തൊഴിലാളികളുടെ ലഭ്യത, തുറമുഖ സൗകര്യം തുടങ്ങിയവ ചെന്നൈ നഗരത്തിലേക്ക് ലോകഭീമന്‍മാരുടെ ശ്രദ്ധ ചെല്ലാന്‍ ഇടയാക്കുന്നു.


Click it and Unblock the Notifications








