അങ്കത്തിന് ഇനിയും ബാല്യമെന്ന് എല്‍ എം എല്‍

lml
ഒരു കാലത്ത് നിരത്തുകളില്‍ അനിഷേധ്യ സ്ഥാനമുണ്ടായിരുന്ന എല്‍ എം എല്‍ ഇടക്കാലത്ത് ഏതൊക്കെയോ പ്രതിബന്ധങ്ങളില്‍ തട്ടി മുന്നോട്ടു നീങ്ങാനാവാതെ വലയുകയായിരുന്നു. സ്കൂട്ടര്‍ വിപണിയില്‍ മുന്‍ കാലങ്ങളില്‍ എല്‍ എം എല്‍ വെസ്പയും മറ്റും ഉയര്‍ത്തിവിട്ട തരംഗം ഇന്നില്ല. ഇടയ്ക്ക് ചില മുന്നേറ്റങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും വിപണിസാഹചര്യത്തില്‍ വളരെ പെട്ടെന്നുണ്ടായ ചില മാറ്റങ്ങള്‍ മൂലമായിരിക്കണം, എല്‍ എം എലിന് മുന്നോട്ടു പോകാനായില്ല.

ഒരു തിരിച്ചു വരവിന് എല്‍ എം എല്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ അറിയിക്കുന്നത്. മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് രണ്ട് പുതിയ ഉല്‍പന്നങ്ങള്‍ ഉടന്‍ വരുന്നു. ഒന്ന് ഒരു 125 സിസി ഗിയര്‍ലെസ്സ് സ്കൂട്ടറാണ്. രണ്ടാമത്തേത് നിലവില്‍ വിപണിയിലുള്ള എല്‍ എം എല്‍ ഫ്രീഡം ബൈക്കിന്‍റെ പുതുക്കിയ മോ‍ഡല്‍.

ഫ്രീഡം ഈ വര്‍ഷം അവസാനമാകുമ്പോഴേക്ക് വിപണിയില്‍ ഇറങ്ങും. 100 - 125 സിസി റേ‍ഞ്ചിലായിരിക്കും ബൈക്ക് നിലപാടുറപ്പിക്കുക. 2012-ലാണ് സ്കൂട്ടര്‍ രംഗത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. സമാന സെഗ്മെന്‍റിന്‍ സുസുക്കി ആക്സസ് 125 സിസി, ടി വി എസ് വെഗോ തുടങ്ങിയ സ്കൂട്ടറുകള്‍ വിപണിയിലുണ്ട്. ശക്താമായ മത്സരം നേരിടേണ്ടുന്ന സെഗ്മെന്‍റുകളിലേക്കാണ് എല്‍ എം എല്‍ കണ്ണുവെക്കുന്നത്.

More from DriveSpark

Article Published On: Wednesday, July 13, 2011, 10:47 [IST]
English summary
lml, once known for its so contemporary scooters and motorcycles is ready to make its mark in the indian automobile sector with a new and improved line-up targeted at some of the most important segments of the industry
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X