ഹോണ്ട 500 സിസി-ക്കു മുകളിലേക്ക്

കാവസാക്കി നിഞ്ജ ഇന്ത്യന്‍ വിപണിയില്‍ വന്നത് ഈയടുത്താണ്. ഹ്യോസംഗിന് പിന്നാലെ. രാജ്യത്തിന്‍റെ സാമ്പത്തികവളര്‍ച്ചയുടെ ഓരം ചെര്‍ന്ന് മുന്നേറാം എന്നത് മാത്രമാണ് ഇവരുടെയെല്ലാം മനസ്സിലിരിപ്പ്. ഇപ്പോഴത്തെ ശുഷ്കമായ അവസ്ഥയ്ക്ക് അടുത്തു തന്നെ മാറ്റം വരും എന്ന പ്രതീക്ഷ അവര്‍ക്കുണ്ട്. കാരണം ഇന്ത്യയില്‍ പണക്കാര്‍ വളരുകയാണ് എന്നതുതന്നെ.
ഈ ഇടത്തിലേക്ക് ഹോണ്ട കയറി ഇരിപ്പുറപ്പിക്കാന്‍ പോകുന്നു. പദ്ധതി വളരെ വലുതാണ്. 500 മുതല്‍ 1000 സിസി വരെയുള്ള ബൈക്കുകള്‍ രാജ്യത്ത് ഇറക്കുക. എന്നാല്‍ ഇത് എന്ന് സംഭവിക്കുമെന്നോ എങ്ങനെ സംഭവിക്കുമെന്നോ അറിയാന്‍ നിലവില്‍ നിര്‍വാഹമില്ല. ഉടനെ സംഭവിക്കും എന്ന് മാത്രം പറയാം. കാരണം, വൈകുണ്ഠത്തിലെത്തിന്‍ അധികം വൈകിക്കൂടാ. ബ്രഹ്മാവിനു പോലും അപ്പോയിന്‍റ്മെന്‍് കിട്ടാന്‍ പ്രയാസമുള്ള സ്ഥലമാണ്.
അങ്ങനെയാണെങ്കില്‍ ഏതായിരിക്കും ആദ്യമിറങ്ങുന്ന ബൈക്ക്? യൂറോപ്യന്‍ വിപണിയില്‍ സജീവസാന്നിധ്യമുള്ള ഉയര്‍ന്ന സിസി ബൈക്കുകളില്‍ ഹോണ്ട സിബിആര്‍ 600 എഫിനാണ് വിദഗ്ദ്ധര്‍ മുന്‍ഗണന നല്‍കുന്നത്. നിഞ്ജ 650, ഹ്യോസംഗ് 650 തുടങ്ങിയവരുടെ സാന്നിധ്യം കൂടി കണക്കിലെടുക്കുമ്പോള്‍ സിബിആര്‍ 600-ന് സാധ്യത കല്‍പിക്കുന്നത് മനസ്സിലാക്കാന്‍ വിഷമമുള്ള കാര്യമല്ല. ഹോണ്ട സിബിആര്‍ 250-ക്ക് മികച്ച ഒരു അപേഗ്രേഡ് എന്ന നിലയിലും ഈ തിരഞ്ഞെടുപ്പ് ശരിയാണ്. സിബിആര്‍ 600 സിസിയുടെ പോര്‍ സ്ട്രോക്ക് എന്‍ജിന്‍, 12000 ആര്‍പിഎമ്മില്‍ 102 കുതിരകളുടെ ശേഷി പ്രദാനം ചെയ്യുന്നു. 10,500 ആര്‍പിഎമ്മില്‍ 64 എന്‍എം എന്ന നിലയില്‍ ടോര്‍ക്കുമുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ എന്ന കണക്കില്‍ കുതിക്കുവാന്‍ 600 സിസിക്ക് സാധിക്കും.


Click it and Unblock the Notifications








