ഷാരൂഖ് ഖാന്‍ ബാറ്റ്പോഡുമായി!

ബാറ്റ്പോഡ് അല്ലെങ്കില്‍ ബാറ്റ്സൈക്കിള്‍ എന്ന ബൈക്ക് ബാറ്റ്മാന്‍ ആദ്യം ഉപയോഗിക്കുന്നത് 1966-ല്‍ ഇറങ്ങിയ ഒരു ടെലിവിഷന്‍ പരമ്പരയിലാണ്. 1965-ല്‍ ഇറങ്ങിയ ഹര്‍ലി ഡേവിസണ്‍ ബൈക്കിനോട് ഒരു സൈഡ് കാര്‍ കൂട്ടിച്ചേര്‍ത്തതായിരുന്നു ബാറ്റ്സൈക്കിളിന്‍റെ ആദ്യരൂപം. തുടര്‍ന്നുള്ള എല്ലാ ടിവി സീരിയലുകളും ബാറ്റ്പോഡ് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചു തുടങ്ങി.
2008-ല്‍ ഇറങ്ങിയ ഡാര്‍ക്ക് നൈറ്റ് എന്ന് ബൈറ്റ്മാന്‍ സിനിമയില്‍ ഉപയോഗിക്കുന്ന ബാറ്റ്പോഡ് ഡിസൈന്‍ ചെയ്തത് നഥാന്‍ ക്രൗളിയാണ്. ഇതിന്‍റെ വീലുകള്‍ക്ക് 20 ഇഞ്ച് വീതിയാണുള്ളത്. ഉയര്‍ന്ന് ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ എല്‍ജിനാണ് ബാറ്റ്പോഡിനുള്ളത്. പരമ്പരാഗത രീതിയിലുള്ള എക്സോസ്റ്റ് പൈപ്പുകള്‍ ബാറ്റ്പോഡിനില്ല. ബൈക്കിന്‍റെ ഫ്രെയിം ആയി ഉപയോഗിക്കുന്ന സ്റ്റീല്‍ ട്യൂബിനകത്തു കൂടിയാണ് പുക പുറത്തുപോകുന്നത്.
കൈകള്‍ കൊണ്ടല്ല ചുമലുകള്‍ കൊണ്ടാണ് ബാറ്റ്പോഡ് നിയന്ത്രിക്കേണ്ടത്. കൈകള്‍ ഉരുക്കു പരിചകള്‍ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സിനിമയ്ക്കുവേണ്ടി ഇരുമ്പുകൊളുത്തുകള്‍, മെഷീന്‍ ഗണ്ണുകള്‍ തുടങ്ങി ചെറുപീരങ്കികള്‍ വരെ ബൈക്കില്‍ ഘടിപ്പിക്കാറുണ്ട്.
അടുത്തയാഴ്ചയോടെ രാ.വണ്‍ ഷൂട്ടിംഗ് പൂര്‍ത്തിയാകും. അവസാന രംഗത്തായിരിക്കും മിക്കവാറും ഷാരൂഖ് തന്‍റെ സൂപ്പര്‍ബൈക്കും കൊണ്ട് പ്രത്യക്ഷപ്പെടുക എന്നാണ് ഊഹിക്കുന്നത്. സിനിമയിലെ സ്റ്റണ്ട് രംഗങ്ങളില്‍ ഷാരൂഖ് ഖാന്‍ തന്നെയാണ് അഭിനയിക്കുന്നത്. ഡ്യൂപ്പുകളെ ഒരു രംഗത്തിലേക്കുപോലും വിളിച്ചിട്ടില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications








