പള്‍സറിന് പുതിയ പതിപ്പ്?

ചില കോസ്മെറ്റിക് മാറ്റങ്ങള്‍ വരുത്തിയ പള്‍സര്‍ ചില ഷോറൂമുകളില്‍ കാണാനുണ്ട്. നിറങ്ങളിലും സ്റ്റിക്കറുകളിലും മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. ഒരു ഫേസ്‍ലിഫ്റ്റിന്‍റെ മുന്നൊരുക്കമാണെന്ന് ബലമായി സംശയിക്കാവുന്നതാണ്.
ജനുവരിയില്‍ ഫേസ്‍ലിഫ്റ്റ് വരുമെന്നാണ് നിലവിലെ സംസാരം. ചില ഓട്ടോ കുതുകികള്‍ ഇതിന് ചരിത്രപരമായ കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട്. പള്‍സര്‍ 150-180 മോഡലുകള്‍ ആദ്യമിറങ്ങിയത് 2001 ഒക്ടോബറിനാണ്. ചരിത്രവുമായി ആഹ്ലാദകരമായ ഒരേറ്റുമുട്ടലിന് ബജാജ് തയ്യാറാകുമെന്നു തന്നെയാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.


Click it and Unblock the Notifications








