ഹര്‍ലിയുടെ പുതിയ മോഡലുകള്‍

ഡൈന സ്വിച്ച്ബാക്ക് ഒരു കസ്റ്റം ടൂറര്‍ ആണ്. വലിയ ബദ്ധപ്പാടൊന്നും കൂടാതെ ഇളക്കിമാറ്റാന്‍ കഴിയുന്ന ഹാര്‍ഡ് സാഡില്‍ബാഗുകളും വിന്‍ഡ് സ്ക്രീനുകളുമാണ് ഡൈനയ്ക്കുള്ളത്. ഒരു ടൂററില്‍ നിന്ന് ക്രൂയിസറിലേക്ക് അതിവേഗം മാറാന്‍ അങ്ങനെ ഡൈനയ്ക്ക് കഴിയുന്നു.
1688 സിസി ട്വിന്‍ കാം 103 നി-ട്വിന്‍ എന്‍ജിന്‍, 3500 ആര്‍ പി എമ്മില്‍ 126 എന്‍ എം ടോര്‍ക്ക് നല്‍കുന്നു. എന്‍ജിന്‍ ശേഷി ചക്രങ്ങളിലേത്തിക്കാന്‍ 6 സ്പീഡ് ക്രൂയിസ് ഡ്രൈവ് ഗിയര്‍ബോക്സിന്‍റെ ശക്തമായ പിന്തുണയുണ്ട്.
2002-ലാണ് പോര്‍ഷെ ഡിസൈന്‍ ചെയ്ത വാട്ടര്‍കൂള്‍ഡ് എന്‍ജിനുമായി വി-റോഡ് രംഗത്തുവരുന്നത്. വിജയകരമായി പൂര്‍ത്തിയാക്കിയ പത്താം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കുന്ന എഡിഷര്‍ വളരെ പരിമിതമായ എണ്ണം മാത്രിമാണെന്നാണ് അറിയുന്നത്. 1250 സിസിയാണ് എന്‍ജിന്‍. പ്രത്യേക പതിപ്പിന്‍റെ മുദ്ര ക്രാന്‍ക് കേസിന്‍റെ മുകളില്‍ പതിച്ചിരിക്കും.


Click it and Unblock the Notifications








