ബൈക്കെടുക്കേണ്ട, ബാഗെടുത്താല്‍ മതി

ബ്രിട്ടിഷ് കമ്പനിയായ മൈക്രോ സ്കൂട്ടേഴ്സ് ആണ് ജീവിതത്തെ കൂടുതല്‍ മനോഹരമാക്കിത്തീര്‍ക്കുന്ന പുതിയ ഉല്‍പന്നവുമായി രംഗത്തു വന്നിരിക്കുന്നത്. ഒരു ട്രങ്കി സ്യൂട്ട്കേസില്‍ മോട്ടോര്‍ ഘടിപ്പിക്കുക എന്ന ലളിതവും ആയാസകരവുമായ കൃത്യം മൈക്രോ സ്കൂട്ടേഴ്സ് വളരെ ഭംഗിയായി ചെയ്തിരിക്കുന്നു. 20,000 ഇന്ത്യന്‍ പണം എണ്ണിക്കൊടുത്താല്‍ സ്യൂട്ട്കേസ് മോട്ടോര്‍സൈക്കിളും കൊണ്ട് പോരാം.
ഈ ചെറുജീവിയെക്കൊണ്ട് വലിയ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും എന്നാണ് കമ്പനിയുടെ വാദം. കാറ് പോലുള്ള വന്‍ ജീവികളെ കൊണ്ടു നടക്കുന്നതും പാര്‍ക്കു ചെയ്യുന്നതുമെല്ലാം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ കരിവാതക ബഹിര്‍ഗ്ഗമനം എന്ന വന്‍ പ്രശ്നം പിന്നില്‍ ഒളിഞ്ഞിരിക്കുന്നു. ഇതിനെല്ലാം തങ്ങളുടെ സ്യൂട്ട്കേസ് ബൈക്ക് സഹായകമാകുമെന്ന് മൈക്രോ സ്കൂട്ടേഴ്സ് പറയുന്നു.


Click it and Unblock the Notifications








