ഹീറോ ബ്രാന്‍ഡ് നാമം ലണ്ടനില്‍ പുറത്തിറക്കും

ഹോണ്ടയുമായി തുടര്‍ന്നു വന്നിരുന്ന 26 വര്‍ഷത്തെ ബാന്ധവം അവസാനിപ്പിച്ചതുനു ശേഷം പുതിയ ബ്രാന്‍ഡ് വളര്‍ത്തിയെടുക്കുക എന്ന വെല്ലുവിളിയാണ് ഹീറോ ഹോണ്ട ഏറ്റെടുത്തിരിക്കുന്നത്.
പുതിയ ബ്രാന്‍ഡ് നാമം ഹീറോ മോട്ടോകോര്‍പ് എന്നാണ്. 2014 വരെയാണ് ഹീറോ ഹോണ്ട എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കാന്‍ കരാര്‍ പ്രകാരം കമ്പനിക്ക് കഴിയുക. എന്നാല്‍ വളരെ പെട്ടെന്നു തന്നെ പുതിയ ബ്രാന്‍ഡ് നാമം അവതരിപ്പിച്ച് വിപണിയില്‍ പരിചിതരാവുക എന്നതാണ് കമ്പനി മേധാവി മുഞ്ജള്‍സിന്‍റെ തീരുമാനം.
ഹീറോ ഹോണ്ടയുമായി നടത്തിവന്ന ബാന്ധവം മൂലം ഒരു ആഗോള ബ്രാന്‍ഡായി വളരാന്‍ ഹീറോയ്ക്ക് സാധിച്ചില്ല. ഹോണ്ട ബ്രാന്‍ഡുള്ള ഇടങ്ങളില്‍ ഹീറോയുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കരുതെന്ന് കരാറുണ്ടായിരുന്നു.


Click it and Unblock the Notifications








