റൂണ്‍ഗ്രോജ്‍ന സംഗ്‍വോണ്‍പ്രിസണിന്‍റെ വ്യാളീ ബൈക്ക്

തങ്ങളുടെ സാംസ്കാരിക ജീവിതത്തില്‍ പ്രധാന സ്ഥാനമുള്ള ഡ്രാഗണിന്‍റെ രൂപ സൗകുമാര്യത്തില്‍ ആകൃഷ്ടനായ റൂണ്‍ഗ്രോജ്‍നാ സംഗ്‍വോണ്‍പ്രിസണ്‍ ആ ആകൃതി ബൈക്കിലേക്ക് കൊണ്ടുവരികയായിരുന്നു.
കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും അവശിഷ്ടങ്ങളാണ് ബൈക്ക് നിര്‍മാണത്തിനായി റൂണ്‍ഗ്രോജ്‍നാ സംഗ്‍വോണ്‍പ്രിസണ്‍ ഉപയോഗിച്ചിരിക്കുന്നത്. പൊട്ടിയ ചെയിനുകള്‍, സസ്പെന്‍ഷന്‍ സ്പീംഗുകള്‍, ഗിയര്‍വീലുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ ബൈക്ക് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നു.
വസ്തുക്കളുടെ പുനരുപയോഗം വഴി പരിസരമലിനീകരണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയില്‍ ഇത്തരം ശ്രമങ്ങള്‍ എത്തേണ്ടതാണെന്നാണ് ബി ബി സി അടക്കമുള്ള ചാനലുകള്‍ റൂണ്‍ഗ്രോജ്‍നാ സംഗ്‍വോണ്‍പ്രിസണിനെ പ്രശംസിച്ചുകൊണ്ട് പറയുന്നത്.
ഇത്തരം നിരവധി ബൈക്കുകള്‍ റൂണ്‍ഗ്രോജ്‍നാ സംഗ്‍വോണ്‍പ്രിസണ്‍ നിര്‍മിച്ചിട്ടുണ്ട്. ചിലതെല്ലാം കയറ്റി അയയ്ക്കുന്നുമുണ്ട്. ഡ്രാഗണ്‍ ബൈക്ക് എവിടെയും കൊണ്ട് ചാര്‍ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് റൂണ്‍ഗ്രോജ്‍നാ സംഗ്‍വോണ്‍പ്രിസണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡ്രാഗണിന്‍റെ ശരീരഭാഗങ്ങള്‍ ഓടിക്കുന്നയാളുടെ ശരീരത്തില്‍ തറഞ്ഞുകയറാന്‍ ഇടയുണ്ട്.


Click it and Unblock the Notifications








