റോയല്‍ എന്‍ഫീല്‍ഡ് 750-1000 സിസികളിലേക്ക്

Bullet
ഇന്ത്യന്‍ ബൈക്ക് മേഖലയുടെ ഇതിഹാസ താരമായ റോയല്‍ എന്‍ഫീല്‍ഡ് 750 സിസി-1000 സിസി ബൈക്കുകള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നു. പറഞ്ഞുതീരും മുമ്പെ നെറ്റിസന്‍മാര്‍ക്കിടയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട് ഈ വാര്‍ത്ത. എങ്കിലും റോയല്‍ എന്‍ഫീല്‍ഡ് തല്‍ക്കാലം ഒന്നും മിണ്ടുന്നില്ല.

അമേരിക്കയ്ക്ക് ഹമ്മര്‍ എന്ന പോലെയാണ് ഇന്ത്യയ്ക്ക് റോയല്‍ എന്‍ഫീല്‍ഡ്. ബൈക്കുകളുടെ മേഖലയില്‍ ഇന്ത്യയുടേത് മാത്രമായ കരുത്തന്‍ സാന്നിധ്യമാണ് എന്‍ഫീല്‍ഡി ബുള്ളറ്റുകള്‍. ഇന്ത്യന്‍ പാതകളില്‍ ബ്രിട്ടിഷ് അധികാരത്തിന്‍റെ അടയാളമായിരുന്ന എന്‍ഫീല്‍ഡ് പിന്നീട് രാജ്യത്തെ ഫ്യൂഡല്‍ പ്രഭുത്വത്തിന്‍റെ കൊടിയടയാളമായി മാറി. ഇന്ത്യന്‍ പൊലീസ് സേനയ്ക്കായി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കാലത്ത് നിരവധി ബുള്ളറ്റുകള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയതോടെ അധികാരവുമായി എന്‍ഫീല്‍ഡിനുള്ള ബന്ധം വീണ്ടും തുടര്‍ന്നു. ഇന്ന് ഈ ഉത്തരാധുനിക കാലത്തും എന്‍ഫീല്‍ഡ് പ്രതാപിയാണ്. അധികാരത്തിന്‍റെയും കരുത്തിന്‍റെയും അടയാളമാണ്.

രാജ്യത്തെ വിപണിയില്‍ അപൂര്‍വമായി കാണപ്പെടുന്ന ജനുസ്സുകളാണ് 500 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍. സാമ്പത്തിക വളര്‍ച്ചയുടെ പടവുകള്‍ അതിദ്രുതം കയറിക്കൊണ്ടിരിക്കുകയാണെങ്കിലും 100 സിസി തന്നെയാണ് ഇന്ത്യന്‍ വിപണിയ്ക്ക് ഇന്നും അനുയോജ്യം. എന്നുവെച്ച് വെറുതെയിരിക്കാന്‍ ബൈക്ക് നിര്‍മാതാക്കള്‍ തയ്യാറല്ല. വരാനിരിക്കുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ ഹ്യോസംഗും കാവസാക്കിയുമെല്ലാം വിപണിയില്‍ തങ്ങളുടെ പങ്ക് ഇറക്കിക്കഴിഞ്ഞു. ഇന്ത്യന്‍ ബൈക്ക് കരുത്തിന്‍റെ മൊത്തവ്യാപാരിയായ റോയല്‍ എന്‍ഫീല്‍ഡ് വെറുതെയിരിക്കുന്നത് ഉചിതമാണോ?

ഡ്യുക്കാട്ടി, ഹര്‍ലി ഡേവിസണ്‍, യമഹ, ഹോണ്ട, സുസുക്കി തുടങ്ങിയവര്‍ ഉയര്‍ന്ന സിസി സെഗ്മെന്‍റുകളില്‍ സന്നിഹിതരാണിപ്പോള്‍. ബുള്ളറ്റിന്‍റെ കടന്നുവരവ് ഏത് ഹര്‍ലി ഡേവിസണെയും ഭയപ്പെടുത്താന്‍ പോന്നതാണെന്ന് പറയേണ്ടതില്ല.

നിലവില്‍ 350-500 സിസിയിലാണ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ കളി. 750 സിസിയും 1000 സിസിയുമെല്ലാം നിരത്തിലിറക്കാനുള്ള സമയം അടുത്തു തുടങ്ങിയതായി എന്‍ഫീല്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ട് എന്നത് ഉറപ്പ്. എന്നാല്‍ ഇതെക്കുറിച്ച് എന്തെങ്കിലും പുറത്തു പറയാന്‍ കമ്പനി ഇപ്പോള്‍ ഒരുക്കമല്ല. 500 സിസിയുടെ ക്ലാസ്സിക് ക്രോം ഉടന്‍ വിപണിയില്‍ ഇടിച്ചിറങ്ങുമെന്ന് ഈയിടെ വാര്‍ത്തകള്‍ കണ്ടിരുന്നു.

ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്നത്തെ വില നിലവാരം. ഉയര്‍ന്ന സിസികളില്‍ ഇത് 4 മുതല്‍ 7 ലക്ഷം വരെയാകാം.

More from DriveSpark

Article Published On: Wednesday, August 3, 2011, 11:17 [IST]
English summary
The latest news surrounding the brand is drawing a lot of attention over the internet and it reports that the brand is planning to introduce a new segment of Bullet motorcycles with engine capacities of 750 CC and 1000 CC
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X