കാര്‍ബണ്‍ ഫൈബര്‍ ഹെല്‍മെറ്റ്, വെറും 10,000-ത്തിന്
പ്രപഞ്ചഭാരം മുഴുവന്‍ തലയിലേറ്റിയതായി തോന്നും ചില ഹെല്‍മെറ്റുകള്‍ ധരിച്ചാല്‍. ഉത്തരവാദിത്തഭാരം, ചിന്താഭാരം തുടങ്ങിയവയ്ക്കു പുറമെ പ്രപഞ്ചഭാരം കൂടി താങ്ങി ആളുകള്‍ ബൈക്ക് യാത്ര ചെയ്യുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നത് സ്വാഭാവികം. ഈ ദുഃഖിതരെ കണ്ട് സഹിക്കവയ്യാതെയാണ് സ്റ്റീല്‍ബേഡ് എന്ന കമ്പനി കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ഹെല്‍മെറ്റ് വിപണിയില്‍ എത്തിക്കുന്നത്.
ഇന്ത്യയില്‍ ഇതാദ്യത്തേതാണ് എന്നും മനസ്സിലാക്കുക!
ഏറ്റവും ഭാരം കുറഞ്ഞതും ഉറപ്പ് കൂടിയതുമായ വസ്തുവാകുന്നു കാര്‍ബണ്‍ ഫൈബര്‍. കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള ഹോല്‍മെറ്റിന്‍റെ രണ്ടു ഗുണങ്ങളും മേല്‍പ്പറഞ്ഞ സവിശേഷതകളില്‍ അടങ്ങിയിരിക്കുന്നു. ഭാരക്കുറവുള്ളതുകൊണ്ട് ഏറ്റിനടക്കാന്‍ വിഷമമില്ല. ഉറപ്പ് കൂടുതലുള്ളതുകൊണ്ട് തലമണ്ട തകരില്ല.
എല്ലാം കൊണ്ടും സുരക്ഷിതം, സൗകര്യപ്രദം. ഇനി ബാക്കിയുള്ള കാര്യങ്ങള്‍ കൂടി പറഞ്ഞ് കച്ചവടമുറപ്പിക്കാം. വെറും 10,000 രൂപയാണ് ഹെല്‍മെറ്റിന് വില. ഞെട്ടിയോ? ഏയ് ഞെട്ടരുത്. കാര്‍ബണ്‍ ഫൈബറാണ് സാധനം!
ഇന്ത്യന്‍ റോഡുകളില്‍ നടക്കുന്ന ടൂവീലര്‍ ആക്സിഡന്‍റുകളെക്കുറിച്ച് പഠിച്ചയാളുകള്‍ ഒരുകാര്യം ഉറപ്പിച്ച് പറയുന്നു. മരണം നടക്കുന്നുവെങ്കില്‍ അത് തലമണ്ട തകര്‍ന്നിട്ടാണ്. റോഡുകള്‍ക്കിരുവശത്തും റോഡിലും നിറഞ്ഞിരിക്കുന്ന പാറകളും കുഴികളും മറ്റുമാണ് ഇതിന് കാരണമാകുന്നത്. ഇക്കാരണത്താല്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. അത് കാര്‍ബണ്‍ ഫൈബറാണെങ്കില്‍ പരമാനന്ദം.
പണ്ടൊക്കെ ആനയെ വാങ്ങിയ ശേഷം കാരക്കോല്‍ തെരഞ്ഞാല്‍ മതിയായിരുന്നു. ഇന്ന് കാരക്കോലാണ് പ്രധാനം. ആനയെ വാങ്ങാന്‍ അത്ര മെനക്കേടില്ല.


Click it and Unblock the Notifications