ലോകത്തിലെ നീളം കൂടിയ സ്കൂട്ടര്‍

എന്നാല്‍ സായിപ്പിന്‍റെ കാര്യം ഇതല്ല. ആള് കൂടുതല്‍ കയറണമെങ്കില്‍ കൂടുതല്‍ വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കണമെന്നാണ് മൂപ്പരുടെ തിയറി! ബ്രിട്ടനിലെ കോലിന്‍ ഫസ് സായ്‍വ് നിര്‍മിച്ച ബൈക്കില്‍ 25 പേരെ കൊള്ളിക്കാമെന്നാണ് അവകാശവാദം.
72 അടിയുള്ള ഈ മോട്ടോര്‍സൈക്കിള്‍ അങ്ങനെയെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ, ഏറ്റവും കൂടുതല്‍ ആളെ കയറ്റാവുന്ന മോട്ടോര്‍സൈക്കിളാണ്. ലിങ്കണ്‍ഷെയറില്‍ താമസക്കാരനായ ഒരു പ്ലംബറാണ് കോലിന്‍. ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാണ് അങ്ങോര്‍ ഇത്രയധികം കഷ്ടപ്പെട്ടത്.
ഗിന്നസ് ബുക്കില്‍ കയറുന്നത് കാര്യപ്പെട്ട വല്ലതും സംഭാവന ചെയ്തിട്ടു വേണമെന്ന് കോലിന് താല്‍പര്യമുണ്ടായിരുന്നു. നമ്മുടെ നാട്ടിലെപ്പോലെ ചെണ്ടയിലും മറ്റും മണിക്കൂറുകളോളം കോലിട്ടടിച്ച് നാട്ടുകാരെ ബുദ്ധിമുട്ടിച്ചല്ല ബ്രിട്ടന്‍കാര്‍ ഗിന്നസ്സില്‍ കയറുന്നത്.
തന്‍റെ 125 സിസി സ്കൂട്ടറില്‍ അലുമിനിയം ഷീറ്റുകള്‍ ഉപയോഗിച്ച് ചില ടിപ്പണികള്‍ നടത്തിയാണ് 25 പേര്‍ക്ക് കയറാവുന്ന സ്കൂട്ടറുണ്ടാക്കിയത്. സ്കൂട്ടര്‍ നടുവില്‍ മുറിച്ച് നീളം കൂട്ടുക എന്ന സിമ്പിള്‍ പണിയാണ് സായ്‍വ് എടുത്തിരിക്കുന്നത്. 25 പേര്‍ കയറിയാല്‍ 125 സിസിയുടെ സ്കൂട്ടര്‍ നീങ്ങുമോ എന്ന ചോദ്യത്തിന് നീങ്ങും എന്ന് കോലിന്‍റെ ഉറച്ച മറുപടി.
ഗിന്നസ് പ്രകടനം നടത്താന്‍ സാധാരണ പഞ്ചായത്ത് റോഡൊന്നും പോര എന്നതാണ് കോലിന്‍ സായ്‍വിന്‍റെ ഇപ്പോഴത്തെ ദുഖം. ബൈക്കൊന്നു തിരിഞ്ഞു കിട്ടണമെങ്കില്‍ ഒരു പത്ത് ലൈന്‍ റോഡെങ്കിലും ഉണ്ടായിരിക്കണം.


Click it and Unblock the Notifications








