ഹോണ്ട ഗ്രാമങ്ങളിലേക്ക്

ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലെ യുവാക്കളെ ആകര്‍ഷിക്കുക എന്നതാണ് ഹോണ്ട ലക്ഷ്യമാക്കുന്നത്. ബജാജ് ബൈക്കുമായി ഗ്രാമീണ യൗവനത്തെ പിടികൂടുവാന്‍ ഉടന്‍ രംഗത്തിറങ്ങാനിരിക്കെയാണ് ഹോണ്ടയുടെ പുതിയ പദ്ധതി. ഹീറോ ഹോണ്ട (ഹീറോ മോട്ടോകോര്‍പ്) കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ബൈക്ക് നിര്‍മാതാവാണ് ബജാജ്.
ഹോണ്ടയുടെ ഇന്നേവരെയുള്ള വില്‍പന നയം നഗരങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഹീറോ ഹോണ്ട ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ ഉയര്‍ന്ന ശേഷിയുള്ള ബൈക്കുകളുമായി നഗരങ്ങളില്‍ മാത്രം ഹോണ്ട ശ്രദ്ധവെച്ചു. 100 സിസി ബൈക്കുകളാണ് ഹീറോ ഹോണ്ടയെ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാവായി വളരാന്‍ വഴിയൊരുക്കിയത്.


Click it and Unblock the Notifications








