യമഹ ആര്‍15 സെപ്തംബറില്‍

R15
പുതിയ യമഹ ആര്‍15 (2.0 പതിപ്പ്) സെപ്തംബര്‍ ആറിന് പുറത്തിറങ്ങും. കൂടുതല്‍ രോഷാകുലനായാണ് ആര്‍15 വരുന്നത്. ബൈക്ക് ഡിസൈനുകളിലെ ഏറ്റവും പുതിയ സെന്‍സിബിലിറ്റി ആര്‍ 15-ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന് നിരവധി സ്പൈ ഷോട്ടുകളിലൂടെ നഗ്നത വെളിപ്പെട്ട് ഇന്‍റര്‍നെറ്റില്‍ ചിതറിക്കിടക്കുന്ന ആര്‍15 ചിത്രങ്ങള്‍ സാക്ഷ്യം നല്‍കുന്നു.

ഒട്ടനവധി സവിശേഷതകളുമായാണ് പുതിയ ആര്‍15 നിരത്തിലെത്തുക. കൂടുതലും സ്റ്റൈല്‍ കേന്ദ്രിത മാറ്റങ്ങളാണ് ബൈക്കില്‍ വരുത്തിയിട്ടുള്ളത്.

സൂപ്പര്‍ബൈക്ക് ഫീല്‍ പ്രദാനം ചെയ്യുന്ന വിധത്തില്‍ റിയര്‍ എന്‍ഡില്‍ വരുത്തിയിട്ടുള്ള ശൈലീപരമമായ മാറ്റം ശ്രദ്ധേയമാണ്. കൂടുതല്‍ വീതിയുള്ള പിന്‍ ടയര്‍ മറ്റൊരു പുതു സവിശേഷതയാണ്. 10 സ്പോക്കുകളുള്ള അലോയ് വീല്‍ എന്നത് മറ്റൊരു സവിശേഷത. മഫ്ളറില്‍ പിടിപ്പിച്ചിരിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ ഘടകഭാഗം സ്പോര്‍ട്ടി ലുക്ക് പ്രദാനം ചെയ്യുന്നു.

പുതിയ ആര്‍ 15 കൂടുതല്‍ ഭാരക്കുറവുള്ളതാണെന്ന് യമഹ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാരണത്താല്‍ പിന്‍ടയറില്‍ വന്നിട്ടുള്ള വീതിക്കൂടുതല്‍ മൂലം ഉണ്ടാകാന്‍ ഇടയുള്ള വേഗക്കുറവ് പരിഹരിക്കപ്പെടും.

യമഹ ആര്‍15 ഘടകഭാഗങ്ങള്‍ രാജ്യത്തു തന്നെ നിര്‍മിച്ചതാണെന്ന് പറഞ്ഞു കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, August 18, 2011, 16:40 [IST]
English summary
The new Yamaha R15 will be unveiled in India on the 6th of September. Yamaha R15 is a motorcycle that brings a lot of new features to the equation, mainly in the styling department.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X