ആഗോള താപനവും ബൈസിക്കിളുകളും

2012-ന്‍റെ പകുതിയോടെ സ്മാര്‍ട്ട് ഇ ബൈക്ക് വിപണിയിലെത്തിക്കാനാണ് ഡൈംലര്‍ കരുതുന്നത്. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും ബൈക്ക് വിപണി കണ്ടെത്തും.
നഗരത്തിന്‍റെ ആരാധന നിറഞ്ഞ നോട്ടങ്ങളെ നിങ്ങള്‍ക്ക് നേരിടേണ്ടി വരും എന്നാണ് സ്മാര്‍ട് കമ്പനി സി ഇ ഒ ആനറ്റ് വിങ്ക്‍ലര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കരിമ്പുക വിരോധം പുലര്‍ത്തുന്നതിനാല്‍ ഗ്രീന്‍പീസ് ആക്ടിവിസ്റ്റുകള്‍ അടുത്തുവന്ന് അഭിനന്ദിക്കാനും ഇടയുണ്ട്.
250 വാട്ടിന്‍റെ ഇലക്ട്രിക് മോട്ടോര്‍ മുഖാന്തരം പെഡലുകള്‍ക്ക് ആവശ്യമായ ശേഷി തെരഞ്ഞെടുത്ത് നല്‍കാനാവും. മോട്ടോറിനെ പ്രവര്‍ത്തിപ്പിക്കുന്ന ബാറ്ററി, ചക്രങ്ങളുടെ തിരിച്ചിലില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കുന്നു. ബാറ്ററിക്ക് 100 കിലോമീറ്ററിലധികം ദൂരത്തേക്ക് നിങ്ങളെ എത്തിക്കാനുള്ള ഊര്‍ജ്ജം ശേഖരിക്കാനാവും.
യൂറോപ്പിലും അമേരിക്കയിലുമെല്ലാം ബൈസിക്കിള്‍ ഡിമാന്‍റ് വര്‍ഷം തോറും കൂടി വരികയാണ്. ജര്‍മനിയില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബൈസിക്കിള്‍ ഡിമാന്‍ഡ് മൂന്നിരട്ടിയോളം കൂടിയിട്ടുണ്ട്.


Click it and Unblock the Notifications








