ബോക്ലര്‍ 150 നിരത്തില്‍

ബജാജിന്‍റെ രാജ്യത്തെമ്പാടുമുള്ള ഷോറൂമുകളില്‍ അടിയന്തരാടിസ്ഥാനത്തില്‍ ബോക്സര്‍ ലഭ്യമാക്കിയിട്ടുണ്ട്. ബോക്സര്‍ റോഡിലിറങ്ങുമ്പോള്‍ വില 48,700 രൂപയോളമാകും എന്നു കൂടി അറിയുക. ബോക്സര്‍ ബി എം 150 എന്നതാണ് ബൈക്കിന്‍റെ മുഴുവന്‍ പേര്.
സമാന ശേഷിയുള്ള ഡിസ്കവറിനെക്കാള്‍ 7,000 രൂപയോളം വിലയില്‍ കുറവുണ്ട് ബോക്സറിന്. 90കളുടെ ആദ്യപകുതി വരെ ഗ്രാമപാതകളിലെ നായകന്മാരായിരുന്ന യെസ്ഡിക്കും രാജദൂതിനും പകരം നില്‍ക്കുന്ന ബൈക്ക് എന്നതാണ് ബോക്സറിന് പിന്നിലെ സങ്കല്‍പം.
ബോക്സറിന്‍റെ 150 സിസി DTS-i എന്‍ജിന്‍ 12 ബി എഛ് പി കുതിരശേഷിയുള്ളതാണ്. ഗ്രാമങ്ങളിലെ പ്രത്യേക പരിതസ്ഥിതിയെ കണക്കിലെടുത്ത് സീറ്റിന് അത്യാവശ്യം നീളം നല്‍കിയിട്ടുണ്ട്. മൂന്ന് യാത്രക്കാരെ പ്രയാസമൊന്നും കൂടാതെ ഉള്‍ക്കൊള്ളിച്ച് നിയമലംഘനം നടത്താനുള്ള സൗകര്യം ബോക്ലര്‍ നല്‍കുന്നു എന്ന് സാരം.
ഹെവി ലോഡെടുക്കാന്‍ ശേഷിയുള്ളതാണ് ബൈക്ക്. വൈക്കോല്‍ കറ്റ, പലചരക്ക് സാമാനങ്ങള്‍, തടിച്ച ഭാര്യ (ഭര്‍ത്താവിനെ പരാമര്‍ശിക്കാത്തത് ഗ്രാമപ്രദേശമല്ലേ എന്നു കരുതിയാണ്), എന്നിങ്ങനെ ഭാരമേറിയ എന്തും കയറ്റി യാത്ര ചെയ്യാം. മുന്‍ഗാമിയെക്കാള്‍ ശക്തിയേറിയ ചേസിസാണ് പുതിയ ബോക്സറിനുള്ളത്.


Click it and Unblock the Notifications








