ഭാരത് ബൈക്ക്:ഗ്രാമങ്ങളുടെ ഹീറോ

ഗ്രാമപ്രദേശങ്ങളിലെ പരുക്കന്‍ നിരത്തുകളോട് മല്ലിട്ടുനില്‍ക്കാന്‍ ഭാരത് ബൈക്കിന് കഴിയും. വിലയുടെ കാര്യത്തിലും ഈ ഗ്രാമീണ കാഴ്ചപ്പാട് നിലനിര്‍ത്തിയിട്ടുണ്ട്. ബജാജ്. 43,000 രൂപയാണ് എക്‌സ്‌ഷോറൂം വില. നിരത്തിലിറങ്ങുമ്പോള്‍ 47,000-ത്തിച്ചില്വാനം രൂപയാകും.
കൂടുതല്‍ ഭാരമേറ്റാനുള്ള കഴിവ് കണ്ടറിഞ്ഞ് നല്‍കിയിട്ടുണ്ട് ഭാരതിന്. ചേസിസ് വളരെ കരുത്തുറ്റതാണ്. മികച്ച ടോര്‍ക്കും കുതിരശക്തിയുമുണ്ട്. ചരക്ക് നീക്കങ്ങള്‍ക്കുള്ള വാഹനമായി ഗ്രാമങ്ങളില്‍ ഉപയോഗിക്കപ്പെടും എന്ന് മുന്‍കൂട്ടിക്കണ്ടുള്ള സന്നാഹങ്ങളാണ് ഭാരത് ബൈക്കിനുള്ളത്. കൂടുതല്‍ നീളമുള്ള സീറ്റാണ് ഭാരതിനുള്ളത്.
കരുത്തിന്റെ കാര്യത്തിലുള്ള വിട്ടുവീഴ്ചയില്ലായ്മ മൂലം ഇന്ധനക്ഷമതയുടെ കാര്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്. 100 സിസി ബോക്‌സറിനുള്ളത്ര മൈലേജ് ഭാരത് ബാക്കിന് പ്രതീക്ഷിക്കരുത്.
കരുത്തിന്റെയും വീര്യത്തിന്റെയും കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും പിശകൊന്നും പറയാനില്ല. കൂടുതല്‍ ഭാരമേറ്റുന്നതിന് സഹായകമാകും വിധം മികച്ച സസ്‌പെന്‍ഷനാണ് ബൈക്കിനുള്ളത്.


Click it and Unblock the Notifications








