കാറ്റിലോടുന്ന ബൈക്ക്!!!

Air Bike
യുവതലമുറ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതാകുന്നു? പെട്രോളടിക്കുന്ന ചെലവും ബങ്കില്‍ കാത്തുനില്‍ക്കുന്നതിലെ സമയ നഷ്ടവുമെന്ന് ചിലര്‍ പറയും. അവരെ സംബന്ധിച്ച് അത് സത്യവുമാണ്. കഷ്ടപ്പെട്ടധ്വാനിച്ചുണ്ടാക്കുന്ന കാശ് അംബാനിമാരും മറ്റും കൊണ്ടു പോകുന്നു. അതും പോരാഞ്ഞ് യുവതലമുറയുടെ സമയവും അവര്‍ മോഷ്ടിക്കുന്നു. എന്തോരനീതി അല്ലേ? ഈ അനീതിക്കെതിരെ പ്രവര്‍ത്തിക്കാമെന്ന് ബങ്കളുരുവിലെ ചില എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയുണ്ടായി. അതിന്‍റെ ഫലമാണ്. കാറ്റിലോടുന്ന ബൈക്ക്!

എല്ലാ മോട്ടോര്‍ബൈക്ക് എന്‍ജിനുകളും കാറ്റുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ കാറ്റ് മാത്രമല്ല ഉപയോഗിക്കുന്നതെന്നും നമുക്കറിയാം. ബങ്കളുരുവിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കാറ്റ് മാത്രമുപയോഗിച്ച് മോട്ടോര്‍ബൈക്ക് ഓടിക്കുന്നത് കാണിച്ചുതരുന്നു.

ബങ്കളുരു ഓട്ടോ ഷോയിലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആശയം അവതരിപ്പിച്ചത്. ഒരു കംപ്രസ്സര്‍ ഉപയോഗിച്ച് ഉന്നത മര്‍ദ്ദത്തില്‍ കാറ്റ് ടൂ സ്ട്രോക്ക് എന്‍ജിനിലേക്ക് കടത്തിവിടുന്നു. ഇത് പിസ്റ്റണുകളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ശക്തിയോടെ കടന്നു ചെല്ലുന്ന കാറ്റിന് 6000 ആര്‍ പി എമ്മില്‍ എന്‍ജിനെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. 12 വോള്‍ട് ബാറ്ററിയിലാണ് കംപ്രസ്സര്‍ പ്രവര്‍ത്തിക്കുന്നത്.

മോട്ടോര്‍വാഹനങ്ങളുടെ ഹൈബ്രിഡ് കാലത്തിന് തങ്ങളുടേതായ സംഭാവന നല്‍കിയിരിക്കുകയാണ് ബങ്കളുരുവിലെ വിദ്യാര്‍ത്ഥികള്‍. ഒട്ടും കരിമ്പുക പുറന്തള്ളുന്നില്ല. പെട്രോളടിച്ച് മുടിയുകയും വേണ്ട. അംബാനിമാര്‍ക്ക് പണി കിട്ടിയതു തന്നെ!

More from DriveSpark

Article Published On: Wednesday, August 31, 2011, 11:44 [IST]
English summary
Imagine running your motorcycle without a burning fuel. Imagine a bike that emits just pure air. While you were imagining all this a set of engineering students from Bangalore have turned this into reality. These students have modified a motorcycle to run on compressed air.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X