ധോണിയുടെ ഭാര്യ സ്റ്റാര്‍ സിറ്റിയോടിക്കും

അമേരിക്കയിലെ ഇന്ത്യന്‍ പരസ്യസംവിധായകരായ രാജ് നിധിമോരുവും കൃഷ്ണ ഡികെയും ചേര്‍ന്നാണ് പരസ്യം സംവിധാനം ചെയ്യുന്നത്.
കളിക്കളത്തിലിറങ്ങിയ കാലം മുതലേ ധോണി ടി വി എസ്സുമായി സഹകരിക്കാന്‍ തുടങ്ങിയിരുന്നതായി ധോണിയുടെ ബിസിനസ്സ് കാര്യങ്ങള്‍ നോക്കി നടത്തുന്ന റിതി സ്പോര്‍ട് മാനേജ്മെന്‍റ് പ്രസിഡന്‍റ് അരുമ്‍ പാണ്ഡെ ചൂണ്ടിക്കാട്ടുന്നു. ടി വി എസ്സിനെ സ്വന്തം കുടുംബം പോലെയാണ് ധോണി കരുതുന്നതെന്നും പാണ്ഡെ അറിയിച്ചു. ഇക്കാരണത്താലാണ് ഭാര്യയെക്കൂടി പരസ്യത്തിലുള്‍പ്പെടുത്താന്‍ ധോണി തയ്യാറായത്.
ധോണിയും ഭാര്യ സാക്ഷിയും ചേരുമ്പോള്‍ അത് കേക്കില്‍ ചെറിപ്പഴം പോലെയാണെന്നും പാണ്ഡെക്ക് അഭിപ്രായമുണ്ട്.
ഉത്സവ സീസണ്‍ ലക്ഷ്യം കണ്ട് പുറത്തിറക്കുന്ന സ്റ്റാര്‍ സിറ്റി ബൈക്കിന് അഞ്ച് വര്‍ഷത്തെ വാറണ്ടിയുണ്ട്.


Click it and Unblock the Notifications








