ഫോര്‍ഡിന്‍റെ ഇ-ബൈസിക്കിള്‍

ലിതിയം അയേണ്‍ ബാറ്ററിയാണ് ഈ ബൈക്കിനുള്ളത്. ഒറ്റ ചാര്‍ജ്ജിംഗില്‍ 85 കിമി വരെ മൈലേജ് ലഭിക്കും. മുന്‍ വീല്‍ ഹബ്ബിലാണ് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നത്. ഡ്രൈവ് സിസ്റ്റം ഇവിടെ ഒളിപ്പിക്കപ്പെട്ടതിനാല്‍ ഡിസൈനില്‍ മുഴച്ചു നില്‍ക്കലുകളില്ല, ആറ് സ്പോക്കുകളാണ് ബൈസിക്കിളിന്‍റെ വീലുകള്‍ക്കുള്ളത്.
ഫോര്‍മുല വണ്‍ കാറുകള്‍ക്ക് ഉപയോഗിക്കുന്ന മാഗ്നെറ്റോസ്ട്രക്ഷന്‍ സിസ്റ്റം ഈ ബൈസിക്കിളിലുണ്ട്.
ഇ-ബൈക്ക് വിപണി വളരെ വേഗം വളരുന്നതായി ഫോര്‍ഡ് പറയുന്നു. കഴിഞ്ഞ വര്‍ഷം മൂന്നു കോടിയോളം ഇ-ബൈസിക്കിളുകള്‍ ലോകത്താകമാനം വിറ്റഴിഞ്ഞിട്ടുണ്ട്. നഗരങ്ങളിലെ പ്രധാന വാഹനമായി ഇ-ബൈസിക്കിളുകള്‍ മാറുന്ന കാലം വിദൂരത്തല്ലെന്നും ഫോര്‍ഡ് മനസ്സിലാക്കുന്നു.


Click it and Unblock the Notifications








