ഓടുന്ന ഹോണ്ടയ്ക്ക് ഒരു മുഴം മുമ്പെ

Ninja KRR ZX150
കാവസാക്കി നിഞ്ജ 150 സിസി ഇന്ത്യന്‍ വിപണിയില്‍ അവതരിക്കാന്‍ ഒരുങ്ങുന്നതായി അഭ്യൂഹം. സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളിലെ ഓട്ടോ അഭ്യൂഹികള്‍ പറഞ്ഞു പരത്തുന്നതാണെങ്കിലും ആലോചിക്കുമ്പോള്‍ അതില്‍ അല്‍പം കാര്യമുണ്ടെന്നു തന്നെയാണ് മനസ്സിലാക്കാനാവുക.

കാവസാക്കിയുടെ ഇന്ത്യയിലെ ഏറ്റവുമടുത്ത വൈരി ഹോണ്ടയാണ്. ഹ്യോസംഗ് ഗാര്‍വര്‍ സമാനമായ മോഡലുകള്‍ വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും വിപണിയിലെ പ്രകടനങ്ങള്‍ക്കുള്ള സന്നാഹങ്ങള്‍ കുറവാണ്.

ഹോണ്ട ഈയിടെയാണ് ഹീറോയുമായുള്ള ബന്ധം വേര്‍പെടുത്തിയത്. ഇത്രയും കാലം ഹോണ്ടയ്ക്ക് ഇന്ത്യയില്‍ താഴ്ന്ന എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റുള്ള വാഹനങ്ങള്‍ ഇറക്കുവാന്‍ ഹീറോയുമായുള്ള കരാര്‍ പ്രകാരം സാധിക്കുമായിരുന്നില്ല. ഇക്കാരണത്താല്‍ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ മാത്രമാണ് ഹോണ്ട നിലപാടുറപ്പിച്ചിരുന്നത്. ഹീറോയുമായുള്ള ബാന്ധവം ഉപേക്ഷിച്ചതോടെ ഇന്ത്യയുടെ പ്രാദേശിക വിപണികളിലേക്ക് കടക്കാന്‍ ഹോണ്ട തയ്യാറെടുക്കുകയാണ്. താഴ്ന്ന സിസി ബൈക്കുകള്‍ വിപണിയിലെത്തിക്കാന്‍ ഇക്കാരണത്താല്‍ ഹോണ്ട മുതിരുമെന്നതില്‍ സംശയത്തിന് വകയില്ല.

ഓടുന്ന ഹോണ്ടയ്ക്ക് ഒരു മുഴം മുമ്പേ എന്ന ന്യായത്തില്‍ കാവസാക്കി പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമാണ് നിഞ്ജ 150 സിസി. എന്നാല്‍ ഇതെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

നിലവില്‍ നിഞ്ജ 250 ആര്‍ ആണ് വിപണിയിലുള്ള ഏറ്റവും കുറഞ്ഞ സിസിയുടെ കാവസാക്കി മോഡല്‍. ഹോണ്ട സിബിആര്‍ 250ആറിന്‍റെ വിപണിപ്രവേശത്തോടെ നിഞ്ജയ്ക്ക് കാര്യമായ പരുക്കുകളേറ്റിട്ടുണ്ട്.

148 ക്യൂബിക് സെന്‍റിമീറ്ററാണ് നിഞ്ജ 150യുടെ എന്‍ജിന്‍ ‍ഡിസ്‍പ്ലേസ്മെന്‍റ്. പരമാവധി കുതിരശേഷി 10,500 ആര്‍ പി എമ്മില്‍ 30 പിഎസ്. പരമാവധി ടോര്‍ക്ക് 21.6 എന്‍ എം.

More from DriveSpark

Article Published On: Wednesday, September 21, 2011, 16:16 [IST]
English summary
Kawasaki seems to be planning to introduce a brand new 150cc bike in India. Rumors said that Kawasaki preparing the KRR ZX150 mini-Ninja for India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X