കരീനയുടെ പിറന്നാള്‍ സമ്മാനം

Kareena
കരീന കപൂറിന്‍റെ പിറന്നാളാണിന്ന്. പിറന്നാള്‍ ദിനത്തില്‍ കരീന ഇന്ത്യന്‍ ജനതയ്ക്കായി ഒരു സമ്മാനം നല്‍കുന്നു. 1500 രൂപായുടെ പെട്രോള്‍ ആണ് സമ്മാനം. പെട്രോള്‍ വാങ്ങാന്‍ ഒരു പാട്ടയും തൂക്കി കരീനയുടെ വീട്ടിലേക്ക് ചെന്നിട്ട് കാര്യമില്ല. കരീന, പ്രായം കൂട്ടിത്തന്നതിന് ദൈവത്തോട് നന്ദി പറയാന്‍ സെയ്ഫുമൊത്ത് ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയാണ്.

പിന്നെന്താണ് ചെയ്യേണ്ടതെന്നല്ലേ? വളരെ ലളിതം. കരീന ബ്രാന്‍ഡ് അംബാസ്സഡറായ മഹീന്ദ്ര സ്കൂട്ടേഴ്സിന്‍റെ ഏതെങ്കിലുമൊരു സ്കൂട്ടര്‍ വാങ്ങണം! കൂടെ 1500 രൂപായുടെ പെട്രോള്‍. പെട്രോളിന് സ്വര്‍ണത്തിന്‍റെ വിലയുള്ള ഇക്കാലത്ത് ഇതിലും മികച്ചൊരു ഓഫര്‍ വേറെവിടുന്ന് കിട്ടാന്‍?

മഹീന്ദ്ര മോട്ടോഴ്സ് വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമേ ആകുന്നുള്ളൂ. പ്രായക്കുറവ് മഹീന്ദ്രയ്ക്ക് ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. മികച്ച പ്രകടനമാണ് മഹീന്ദ്ര വിപണിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വളര്‍ച്ചാനിരക്കില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ മഹീന്ദ്ര സ്കൂട്ടേഴ്സിന് സാധിക്കുന്നു.

മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ സ്റ്റാലിയോ മാത്രമാണ് മഹീന്ദ്രയുടെ വിപണി സാന്നിധ്യം. റോഡിയോ, ഡ്യൂറോ, ഫ്ലൈറ്റ്, കൈന്‍ എന്നീ സ്കൂട്ടര്‍ മോഡലുകള്‍ മഹീന്ദ്രയില്‍ നിന്ന് വിപണിയിലെത്തുന്നു.

More from DriveSpark

Article Published On: Wednesday, September 21, 2011, 10:49 [IST]
English summary
Mahindra Scooters offer petrol for buyers of their scooters in this festive season.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X