ഇനി പഞ്ചറിനെ പേടിക്കേണ്ട!

പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല എന്നാണ് പംക്‍ചര്‍ കില്ലര്‍ എന്ന കമ്പനി പറയുന്നത്. വേഗം ഒരു കൊടില്‍ കൈയിലെടുക്കുക. ടയറില്‍ എവിടെയാണ് ആണി കയറിയിരിക്കുന്നതെന്ന് തിരിച്ചറിയുക. കൊടിലുപയോഗിച്ച് ആണി പെട്ടെന്നു തന്നെ ഊരിയെടുക്കുക. ടയര്‍ പഞ്ചര്‍ അടയ്ക്കുന്ന ജോലി ടയറിനകത്ത് നിങ്ങള്‍ നേരത്തെ കടത്തിവിട്ട പംക്‍ചര്‍ കില്ലര്‍ ലായനി നോക്കിക്കൊള്ളും!
പ്രത്യേക രാസച്ചേരുവകളുള്ള ഒരു ലായനിയാണ് പംക്ചര്‍ കില്ലര്‍ എന്നു പറയാം. ഇത് ട്യൂബിലേക്ക്, ട്യൂബ്‍ലെസ് ആണെങ്കില്‍ ടയറിനകത്തേക്ക് പമ്പ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതിനായി ടയറിനെ മര്‍ദ്ദ വിമുക്തമാക്കുക. ശേഷം പംക്‍ചര്‍ കില്ലര്‍ ട്യൂബ് വാല്‍വിലൂടെ കടത്തിവിടുക. പിന്നീട് ടയറില്‍ ആവശ്യമായ മര്‍ദ്ദം കയറ്റുക. പംക്‍ചര്‍ കില്ലര്‍ ലായനി ടയറിനുള്ളില്‍ എല്ലായിടത്തും വ്യാപിക്കുന്നതിനായി ഒരു കിലോമീറ്ററെങ്കിലും കാര്‍ ഓടേണ്ടതുണ്ട്.
പംക്ചര്‍ സംഭവിക്കുമ്പോള്‍ തന്നെ അകത്തുള്ള ലായനി പ്രവര്‍ത്തിച്ചു തുടങ്ങും. ദ്വാരത്തിനു ചുറ്റും ലായനി കയറി ഉറയ്ക്കുകയും ഉള്ളിലെ മര്‍ദ്ദം പുറത്തുപോകാതെ കാക്കുകയും ചെയ്യുന്നു. ശേഷം, ടയറില്‍ കയറിയ വസ്തു ഊരിയെടുക്കുന്ന മാത്രയില്‍ ലായനി, പംക്ചര്‍ ദ്വാരത്തിലേക്ക് കിനിഞ്ഞിറങ്ങുകയും അവിടെ ഉറയ്ക്കുകയും ചെയ്യുന്നു. ഇത് ദീര്‍ഘകാലത്തേക്ക് ടയറിന് സംരക്ഷണം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഉല്‍പന്നം ഇതുവരെ വിപണിയില്‍ വ്യാപകമായിട്ടില്ല. കമ്പനി ഡീലര്‍ഷിപ്പിനായുള്ള തെരച്ചിലിലാണ്.


Click it and Unblock the Notifications








